Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2018 11:17 AM IST Updated On
date_range 23 July 2018 11:17 AM ISTദുർബലാവസ്ഥയെ അതിജീവിക്കാം; പഞ്ചകർമയിലൂടെ
text_fieldsbookmark_border
ഉഷ്ണത്തിൽനിന്ന് പെെട്ടന്ന് തണുപ്പിലേക്കുള്ള മാറ്റം ശരീരത്തെ ബലഹീനമാക്കും. ഇതിനെതിരെ പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അകാലവാർധക്യം ബാധിക്കുമത്രേ. ഗ്രീഷ്മകാലത്ത് കൂടിയ വേനലിെൻറ ശക്തിമൂലം ശാന്തനായിരുന്നത് മഴ വന്നപ്പോഴുണ്ടായ തണുപ്പുമൂലം പുറത്തുചാടുന്നതാണ് വാതത്തിെൻറ പ്രകോപം. അതായത് വാതരോഗവുമായി ബന്ധമുള്ള ശരീരങ്ങളിൽ മഴക്കാലം വന്നാൽ പ്രതിഫലനം കാണാം. വർഷ ഋതുപിറന്നാൾ പിത്തം പിടികൂടും. പിത്തം അഗ്നിയാണ്. കടുത്തവേനലിെൻറ ശക്തികൊണ്ട് മറഞ്ഞിരുന്ന ഇവ അതിശക്തമായി പുറത്തുവരും. ഇതുമൂലം വിശപ്പ് കൂടും. മഴക്കാലത്ത് വിശപ്പ് കൂടുമെന്നും എത്ര തിന്നാലും വീണ്ടും വിശക്കുമെന്നും സാധാരണ പറയാറുണ്ട്. ഉഷ്ണം കാരണം ഗ്രീഷ്മത്തിൽ കോപിക്കാത്ത പിത്തമാണ് ഇങ്ങനെ പ്രകോപിതനായി പുറത്തുവരുന്നത്. കഫ പ്രകൃതിക്കാർക്കും മഴക്കാലം ദോഷം. കാലവർഷത്തോടെ പ്രകൃതി ദുർബലമായി പുതുമഴവെള്ളത്തിലൂടെ ഛർദ്യാതിസാരവും എലിപ്പനിയും ഡെങ്കിപ്പനിയുമൊക്കെ പടരുന്നു. ഇൗസമയം മനുഷ്യശരീരവും ദുർബലമായതിനാൽ സാംക്രമിക രോഗങ്ങളൊക്കെ പടർന്നുപിടിക്കുന്നു. ഇൗ ദുരന്തകാലത്തിെൻറ മൂർധന്യസമയമായി കണക്കാക്കുന്നത് കർക്കടക മാസമാണ്. ദുർബലമായിരിക്കുന്ന അവസ്ഥയെ അതിജീവിക്കാൻ മനുഷ്യനെ തയാറാക്കുന്ന കർമപദ്ധതിയാണ് ശോധന ചികിത്സയെന്ന കേരളീയ ചികിത്സക്രമമായ പഞ്ചകർമങ്ങൾ. ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളെ ഇൗ ശോധനക്രിയകളിലൂടെ പുറത്തുകളഞ്ഞ് പഥ്യക്രമങ്ങളോടെയുള്ള ഒൗഷധസേവ െചയ്താൽ ശരീരത്തിലെ ജീവനീയ കലകൾ പുനർജനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story