Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2018 11:12 AM IST Updated On
date_range 23 July 2018 11:12 AM ISTസി.പി.ഐ നേതാവ് കെ. കര്‍ത്തമ്പു
text_fieldsbookmark_border
കാഞ്ഞങ്ങാട്: സി.പി.ഐ നേതാവും സീനിയര്‍ സിറ്റിസണ്‍സ് സർവിസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡൻറുമായ വെള്ളിക്കോത്ത് താഴത്ത് വീട്ടില്‍ കെ. കര്‍ത്തമ്പു (74) നിര്യാതനായി. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗമായും അവിഭക്ത കണ്ണൂര്‍ ജില്ലയുടെ സി.പി.ഐ ജില്ല കൗണ്‍സില്‍ അംഗവുമായിരുന്നു. കാഞ്ഞങ്ങാട്ടെ ജനയുഗം ലേഖകനായും പാര്‍ട്ടി ഓഫിസ് ചുമതലക്കാരനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1983ല്‍ കാസര്‍കോട് ജില്ല രൂപവത്കരണം ആവശ്യപ്പെട്ട് നിയമസഭ ഹാളില്‍ എ.ഐ.വൈ.എഫ് നടത്തിയ സമരത്തില്‍ പങ്കെടുത്ത് പൂജപ്പുര ജയിലില്‍ കഴിഞ്ഞു. മികച്ച സംഘാടകനും തൊഴിലാളി നേതാവുമാണ്. വെള്ളിക്കോത്തെ യങ്മെന്‍സ് ക്ലബ് സ്ഥാപകാംഗവും ദീര്‍ഘകാലം ക്ലബ് പ്രസിഡൻറുമായിരുന്നു. യുവകലാസാഹിതി ആദ്യകാല പ്രവര്‍ത്തകനും രക്ഷാധികാരിയുമാണ്. ഭാര്യ: കാര്‍ത്യായനി. മക്കള്‍: അജിത്ത്, സജിന്‍. മരുമകള്‍: വീണ. സഹോദരങ്ങള്‍: കമ്മാടത്തു, തമ്പായി, നാരായണി, പരേതരായ ജാനകി, പരദേശി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story