Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2018 11:17 AM IST Updated On
date_range 21 July 2018 11:17 AM ISTഫർണിച്ചർ മാനുഫാക്‌ചേഴ്സ് അസോ. ജില്ല കൺെവൻഷൻ
text_fieldsbookmark_border
കണ്ണൂര്‍: ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്സ് ആൻഡ് മര്‍ച്ചൻറ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷനും പരിശീലന ക്ലാസും ഞായറാഴ്ച കണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചേംബര്‍ ഹാളില്‍ രാവിലെ 10ന് സംസ്ഥാന ട്രഷറര്‍ റാഫി പി. ദേവസ്യ ഉദ്ഘാടനം ചെയ്യും. ഉച്ച രണ്ടു മുതല്‍ ബിസിനസും സംഘടനയും എന്ന വിഷയത്തില്‍ ജോജോ നയിക്കുന്ന ക്ലാസ്. ആഗസ്റ്റ് മുതല്‍ ഡിസംബർവരെ സംഘടനയിലെ അംഗങ്ങള്‍ ഒത്തുചേര്‍ന്ന് കേരളത്തിലാകെ ഫ്യൂമ ഫര്‍ണിച്ചര്‍ ഫെസ്റ്റ് 2018 എന്നപേരില്‍ ഫര്‍ണിച്ചര്‍ വ്യാപാരോത്സവം നടത്തും. ഭാഗ്യനറുക്കെടുപ്പിലൂടെ കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങൾ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്നും ഭാരവാഹികൾ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ കെ.പി. ചന്ദ്രന്‍, എം.എ. ഫലീല്‍, എം.ഇ. സഹജന്‍, പി. രവീന്ദ്രന്‍, കെ. നാരായണന്‍കുട്ടി, കെ. ബൈജു എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story