Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2018 11:14 AM IST Updated On
date_range 21 July 2018 11:14 AM ISTനാലംഗ വനിത സംഘം ജ്വല്ലറിയിൽനിന്ന് 5.71 ലക്ഷത്തിെൻറ ആഭരണം കവർന്നു
text_fieldsbookmark_border
മംഗളൂരു: ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ നാല് വനിതകൾ 5.71 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. നഗരത്തിൽ ഭവന്തി സ്ട്രീറ്റിലെ വിജയലക്ഷ്മി ജ്വല്ലറിയിലാണ് മോഷണം നടന്നത്. നാലുപേർ ആഭരണങ്ങൾ തിരഞ്ഞ് വാങ്ങാതെ പോയി. ജ്വല്ലറിയിലെ ജീവനക്കാരിൽ ഒരാൾ ചായ കുടിക്കാൻ ഹോട്ടലിൽ പോയ സമയം വീണ്ടും ജ്വല്ലറിയിലെത്തി മറ്റു ജീവനക്കാരെ വെട്ടിച്ച് ആഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിലാണ് മോഷണം തെളിഞ്ഞത്. ഉടമ ലളിതയുടെ പരാതിയിൽ ബന്തർ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story