Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎൻഡോസൾഫാൻ ഇരകൾക്ക്​...

എൻഡോസൾഫാൻ ഇരകൾക്ക്​ ആരോഗ്യ മൗലികാവകാശം നിഷേധിച്ചു -എൻ.എസ്​. മാധവൻ

text_fields
bookmark_border
കാസർകോട്: എൻഡോസൾഫാൻ ഇരകളുടെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും ആരോഗ്യ മൗലികാവകാശം നിഷേധിച്ചുവെന്നും എഴുത്തുകാരൻ എൻ.എസ്. മാധവൻ. എൻഡോസൾഫാൻ വിക്ടിം സപ്പോർട്ട് എയ്ഡ് ഗ്രൂപ്പ് സംഘടിപ്പിച്ച നാലാം ഒപ്പുമരം പരിപാടി ഒപ്പുമരച്ചോട്ടിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. രോഗീപരിചരണത്തിന് സ്ഥായിയായ വ്യവസ്ഥ വേണം. രോഗത്തി​െൻറ കാരണമെന്തെന്ന് ചോദിക്കാതെ ചികിത്സ ലഭിക്കണമെന്ന 1995ലെ റിയോ ഡി ജനീറോ ഭൗമ ഉച്ചകോടി തീരുമാനത്തിൽ ഇന്ത്യ പങ്കാളിയാണ്. രോഗവും കാരണവും തമ്മിൽ ബന്ധമുണ്ടോ ഇല്ലയോ എന്നതിനനുസരിച്ചല്ല ചികിത്സ സർക്കാർ നൽകേണ്ടത്, മറിച്ച് ജനങ്ങൾക്ക് അസ്വസ്ഥത ഉണ്ടെങ്കിൽ ചികിത്സിക്കണം എന്നാണ് റിയോ ഉച്ചകോടി പറയുന്നത്. ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം ഇന്ത്യയിൽ മൗലികമായിരുന്നില്ല. ബിഹാറിലും യു.പിയിലും മറ്റും വാങ്ങിയ പണത്തിന് ജീവിതകാലം മുഴുവൻ പണിയെടുപ്പിക്കുന്ന വ്യവസ്ഥക്കെതിരെ എൻ.ജി.ഒ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിലാണ് ആരോഗ്യത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള മൗലികാവകാശം സുപ്രീംകോടതി ഉറപ്പുവരുത്തിയത്. പൊതുജനാരോഗ്യം പൗര​െൻറ മൗലികാവകാശമാണെന്ന് ലോകരാജ്യങ്ങൾ അംഗീകരിക്കുകയും ഇന്ത്യൻ കോടതി അത് ഉറപ്പുവരുത്തുകയും ചെയ്യുേമ്പാഴാണ് എൻഡോസൾഫാൻ ഇരകൾക്ക് മൗലികാവകാശം നിഷേധിക്കുന്നതെന്ന് എൻ.എസ്. മാധവൻ പറഞ്ഞു. നോവലിസ്റ്റ് സി.വി. ബാലകൃഷ്ണൻ, നാടകകൃത്ത് കെ.വി. ശരത് ചന്ദ്രൻ, നടൻ അലൻസിയർ, പ്രകാശ് ബാരെ, സിവിക് ചന്ദ്രൻ, സമരനായിക ലീലാകുമാരിയമ്മ, എം.എ. റഹ്മാൻ, സാഹിറ റഹ്മാൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story