Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2018 11:18 AM IST Updated On
date_range 19 July 2018 11:18 AM ISTപുല്ലരിയാൻ പോയ വീട്ടമ്മ വെള്ളക്കെട്ടിൽ വീണു മരിച്ചു
text_fieldsbookmark_border
ആലക്കോട്: . കാപ്പിമല ഫർലോംഗരയിലെ ചക്കാലയ്ക്കൽ തങ്കച്ചെൻറ ഭാര്യ എൽസിയാണ് (50) മരിച്ചത്. ബുധനാഴ്ച രാവിലെ പശുവിന് പുല്ലരിയാൻ പോയ എൽസിയെ ഏറെനേരമായിട്ടും കാണാത്തതിനെ തുടർന്ന് അയൽക്കാരുടെ സഹായത്തോടെ വീട്ടുകാർ നടത്തിയ തിരച്ചിലിൽ വീടിനു സമീപത്തെ വെള്ളക്കെട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ആലക്കോട് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വായാട്ടുപറമ്പ് വടുതലക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ലിജി, ലൈജി, ലിജിന (അധ്യാപിക, പഞ്ചാബ്). മരുമക്കൾ: സാവിയോ ചുനയംമാക്കൽ, മനു തടത്തിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കാപ്പിമല സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story