Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമലയോര പൊതുമരാമത്ത്...

മലയോര പൊതുമരാമത്ത് മേഖല വിഭജിക്കുന്നില്ല; റോഡുകളുടെ വികസനത്തെ ബാധിക്കുന്നു

text_fields
bookmark_border
കാഞ്ഞങ്ങാട്: മലയോര പൊതുമരാമത്ത് മേഖല വിഭജിക്കാത്തത് റോഡുകളുടെ വികസനത്തെ സാരമായി ബാധിക്കുന്നു. സംസ്ഥാനപാതയും നിരവധി പൊതുമരാമത്ത് റോഡുകളും കടന്നുപോകുന്ന മലയോര മേഖലയില്‍ പൊതുമരാമത്ത് ഡിവിഷന്‍ ഓഫിസ് വേണമെന്ന ആവശ്യത്തിന് പ്രസക്തിയേറുകയാണ്. ഭീമനടിയിലെ പൊതുമരാമത്ത് സെക്ഷന്‍ ഓഫിസ് ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ പഞ്ചായത്ത് ഉള്‍പ്പെടുന്നതാണ്. പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളും ഇതിൽപ്പെടും. വിസ്തൃതി കൂടിയ സെക്ഷനായതിനാൽ പലപ്പോഴും പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികളും മറ്റ് പ്രവൃത്തികളും പൂർത്തീകരിക്കാൻ ഏറെ കാലതാമസമെടുക്കുകയാണ്. ഭീമനടി സെക്ഷന്‍ വിഭജിച്ച് പനത്തടി, കള്ളാര്‍ പഞ്ചായത്തുകളില്‍ എവിടെയെങ്കിലും പുതിയ സെക്ഷന്‍ ഓഫിസ് തുടങ്ങിയാല്‍ പൊതുമരാമത്ത് റോഡുകളുടെയും മറ്റും വികസനത്തിന് വേഗം കൈവരുമെന്നാണ് വിലയിരുത്തൽ. ഡിവിഷന്‍ അനുവദിക്കുകയാണങ്കിൽ, രാജപുരം, ചുള്ളിക്കര എന്നീ പ്രദേശങ്ങളില്‍ കെട്ടിടം നിർമിക്കാനാവശ്യമായ സ്ഥലം പൊതുമരാമത്തി​െൻറ ഉടമസ്ഥതയിലുണ്ട്. കാഞ്ഞങ്ങാട്-പാണത്തൂര്‍ പാത വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്ക് വേഗതയേറുേമ്പാൾ ഡിവിഷൻ വിഭജനം ഉടൻ നടത്തുന്നത് ഗുണകരമാകുമെന്നാണ് വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story