Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2018 11:11 AM IST Updated On
date_range 15 July 2018 11:11 AM ISTതലശ്ശേരി പെട്ടിപ്പാലത്ത് കടേലറ്റം ശക്തമായി; വീടിെൻറ ചില്ലുപൊട്ടിവീണ് യുവതിക്ക് പരിക്ക്
text_fieldsbookmark_border
തലശ്ശേരി: പെട്ടിപ്പാലത്തും മാക്കൂട്ടത്തും കടലാക്രമണം വീണ്ടും ശക്തമായി. വീടുകളില്‍ കഴിയാനാവാത്ത സ്ഥിതിയിലാണ് തീരദേശത്തെ നിരവധി കുടുംബങ്ങൾ. പെട്ടിപ്പാലത്ത് കടല്‍ഭിത്തിയും കടന്ന് വീടുകളിലേക്കും ദേശീയപാതയിലേക്കും തിരമാല അടിച്ചുകയറുകയാണ്. പല വീടുകളിലും വസ്ത്രങ്ങളടക്കം നനഞ്ഞു. ഭക്ഷണം പാകം ചെയ്യാനും ബുദ്ധിമുട്ടുന്നു. രാത്രി സ്വസ്ഥമായി ഉറങ്ങിയിട്ട് ദിവസങ്ങളായെന്ന് വീട്ടുകാര്‍ പറയുന്നു. പെട്ടിപ്പാലത്ത് പ്രസാദിെൻറ വീടിെൻറ ജനല്‍ചില്ല് വീണ് സുധക്ക് (22) പരിക്കേറ്റു. ശക്തമായ കാറ്റിലാണ് ജനല്‍ചില്ല് പൊട്ടിവീണത്. കടല്‍ഭിത്തിയും കടന്ന് ആഞ്ഞടിക്കുന്ന തിരമാലയും വെള്ളക്കെട്ടും വീടുകള്‍ക്ക് മാത്രമല്ല, ദേശീയപാതയിലെ ഗതാഗതത്തിനും പ്രയാസം സൃഷ്ടിക്കുന്നതായി നാട്ടുകാർ പറഞ്ഞു. കടലാക്രമണം ആരംഭിച്ചിട്ട് നാലു ദിവസമായെങ്കിലും ശനിയാഴ്ചയാണ് കൂടുതല്‍ ശക്തിപ്രാപിച്ചത്. കടല്‍ഭിത്തി തകര്‍ന്നതിനെ തുടര്‍ന്ന് ശനിയാഴ്ച മാക്കൂട്ടം ശ്മശാനത്തിന് സമീപത്തെ ബാവയുടെ വീട്ടിലേക്കും വെള്ളം ഇരച്ചുകയറി. രാവിലെ ഒമ്പതരക്ക് തുടങ്ങിയ കടലേറ്റം വൈകീട്ട് മൂന്നരവരെ തുടര്‍ന്നു. തീരദേശത്തെ കുടുംബങ്ങളോട് തൽക്കാലം മാറിത്താമസിക്കണമെന്ന് റവന്യൂ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. സ്‌കൂളില്‍ ഇതിനുള്ള സൗകര്യമൊരുക്കാമെന്നും അറിയിച്ചതാണ്. കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ നാനൂറോളം പേര്‍ മാറിത്താമസിക്കുമ്പോഴുള്ള പ്രയാസമാണ് പെട്ടിപ്പാലം ദേശവാസികള്‍ അധികൃതരോട് പറയുന്നത്. പുലിമുട്ട് നിർമിച്ചാല്‍ കടലാക്രമണത്തിെൻറ ശക്തി കുറയുമെന്നും അതിനുള്ള നടപടിയെടുക്കണമെന്നുമാണ് ഇവരുടെ ആവശ്യം. കലക്ടര്‍ക്ക് അടുത്തദിവസം നിവേദനം നല്‍കുമെന്ന് പെട്ടിപ്പാലത്തെ താമസക്കാരനായ ബാബു അറിയിച്ചു. പെട്ടിപ്പാലത്തെ വീട്ടുകാര്‍ അനുഭവിക്കുന്ന പ്രയാസവും പുലിമുട്ട് നിര്മിക്കേണ്ടതിെൻറ ആവശ്യകതയും സംബന്ധിച്ച് തിങ്കളാഴ്ച കലക്ടർക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് തഹസില്‍ദാര്‍ ടി.വി. രഞ്ജിത്ത് പറഞ്ഞു. സാങ്കേതികപഠനം നടത്തി മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാവുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി.പി. കുഞ്ഞിരാമന്‍ ശനിയാഴ്ച പെട്ടിപ്പാലം സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story