Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2018 11:26 AM IST Updated On
date_range 14 July 2018 11:26 AM ISTസംസ്ഥാനത്തെ ഏഴ് അമ്മത്തൊട്ടിലുകൾ പ്രവർത്തനരഹിതം
text_fieldsbookmark_border
കണ്ണൂർ: തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കായി സംസ്ഥാന സർക്കാർ ശിശുക്ഷേമ സമിതിയുടെ നിയന്ത്രണത്തിൽ ആരംഭിച്ച അമ്മത്തൊട്ടിലുകളിൽ ഏഴെണ്ണം പ്രവർത്തിക്കുന്നില്ല. കണ്ണൂർ, കാസർകോട്, തൃശൂർ, പാലക്കാട്, കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിെല അമ്മത്തൊട്ടിലുകളാണ് പ്രവർത്തനരഹിതമായത്. ആകെ 14 അമ്മത്തൊട്ടിലുകളാണ് കേരളത്തിൽ ആരംഭിച്ചത്. 2009ലാണ് കണ്ണൂർ ജില്ല ആശുപത്രിക്കു പിറകുവശത്ത് അമ്മത്തൊട്ടിൽ പ്രവർത്തനസജ്ജമായത്. എന്നാൽ, 2011ൽ പുതിയ സർക്കാർ അധികാരമേറ്റതോടെ ശിശുക്ഷേമ സമിതി പിരിച്ചുവിടുകയും പ്രവർത്തനം നിലക്കുകയുമായിരുന്നു. അതോടെ സാമൂഹിക ദ്രോഹികൾ അകത്തുകയറി അമ്മത്തൊട്ടിലും അനുബന്ധ സൗകര്യങ്ങളും നശിപ്പിച്ചു. മറ്റ് ആറു ജില്ലകളിലെ അമ്മത്തൊട്ടിൽ സംവിധാനവും ക്രമേണ നിലച്ചു. ആധുനിക സാേങ്കതിക വിദ്യയുടെ സഹായത്തോടെ നവീകരിച്ച് ആഗസ്റ്റ് പകുതിയോടെ ഏഴ് അമ്മത്തൊട്ടിലുകളും പ്രവർത്തനസജ്ജമാക്കുെമന്ന് ശിശുക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് അഴീക്കോടൻ ചന്ദ്രൻ 'മാധ്യമ'േത്താട് പറഞ്ഞു. സ്പോൺസർഷിപ് സമാഹരിച്ചാണ് പ്രവർത്തനം നടത്തുക. ഒമ്പതര ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങൾക്കു മുമ്പാണ് മിക്ക അമ്മത്തൊട്ടിലുകളും സ്ഥാപിച്ചത്. ഇത് കാലാനുസൃതമായി നവീകരിക്കും. കാമറയും വിവിധ സെൻസറുകളുമാണ് നവീകരണത്തിലെ പ്രധാനികൾ. മനുഷ്യനാണെന്ന് ഉറപ്പുവരുത്തി അമ്മത്തൊട്ടിൽ സജ്ജീകരിച്ചിരിക്കുന്ന ആശുപത്രിയിൽ വിവരം നൽകുന്നതോടൊപ്പം ഉന്നത അധികാരികളുടെ മൊബൈലിലേക്കും വിവരമെത്തുമെന്ന് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.പി. ദീപക് വ്യക്തമാക്കി. കേരളത്തിൽ കോഴിക്കോട് ജില്ലയിലൊഴികെ അമ്മത്തൊട്ടിൽ ആരംഭിച്ചിരുന്നു. കോഴിക്കോട് ജില്ല ആശുപത്രിക്ക് സമീപം സ്ഥലം അനുവദിക്കാൻ അധികൃതർ സമ്മതിച്ചിട്ടുണ്ട്. തിരുവനന്തപുരം തൈക്കാട് 2002 നവംബര്‍ 14നാണ് അമ്മത്തൊട്ടില്‍ സ്ഥാപിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചത്. തിരുവനന്തപുരത്തുതന്നെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും അമ്മത്തൊട്ടിലുണ്ട്. പലവിധ കാരണങ്ങളാലാണ് കുട്ടികളെ തെരുവിൽ ഉപേക്ഷിക്കുന്നത്. ഇതൊഴിവാക്കാൻ അമ്മത്തൊട്ടിൽ പദ്ധതി ആരംഭിച്ചതോടെ 250ഒാളം കുട്ടികളെയാണ് സംരക്ഷിക്കാനായത്. ശിശുപരിപാലന കേന്ദ്രത്തില്‍ സംരക്ഷണം നൽകുന്ന കുട്ടികളെ പിന്നീട് അനുയോജ്യരായ രക്ഷിതാക്കളെ കണ്ടെത്തി നിയമപ്രകാരം ദത്ത് നല്‍കുകയാണ് ചെയ്തുവരുന്നത്. -ഷമീർ ഹമീദലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story