ഹജ്ജ് എംബാർകേഷൻ കേന്ദ്രം: കണ്ണൂർ വിമാനത്താവത്തിന്​ പ്രതീക്ഷ

05:56 AM
12/07/2018
മംഗളൂരു: കരിപ്പൂരിന് പകരം ഹജ്ജ് എംബാർകേഷൻ കേന്ദ്രം ലഭിക്കുമെന്ന പ്രതീക്ഷയിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളം. കേരളത്തിലെ ആറു ജില്ലകൾ, കർണാടകയിലെ അഞ്ചു ജില്ലകൾ, കേന്ദ്രഭരണ പ്രദേശമായ മാഹി എന്നിവിടങ്ങളിലെ ഹജ്ജ് തീർഥാടകർക്ക് പ്രയോജനപ്പെടുന്നതാണ് കണ്ണൂർ വിമാനത്താവളം. കരിപ്പൂരിൽ കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ ഹജ്ജ് തീർഥാടകർക്കായി 2000ത്തിൽ തുടങ്ങിയ എംബാർകേഷൻ സൗകര്യം 2014ൽ റൺേവ വികസനത്തി​െൻറ പേരിൽ താൽക്കാലികമായി നെടുമ്പാശ്ശേരിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, റൺേവ വികസനത്തിലെ അനിശ്ചിതത്വം വിനയായി. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ എംബാർകേഷൻ പട്ടികയിൽ നേരത്തെ ഇല്ലാത്ത നെടുമ്പാശ്ശേരി ഇടംനേടുകയും കരിപ്പൂർ പുറത്താവുകയും ചെയ്തു. കരിപ്പൂരിൽ ലക്ഷ്യമിട്ട റൺേവ വികസനം വിദൂരത്താണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുമ്പോഴാണ് കണ്ണൂരി​െൻറ സാധ്യത തെളിയുന്നത്. ദക്ഷിണ കന്നട, ഉഡുപ്പി, ചിക്കമഗളൂരു, ഹാസൻ, കുടക് ജില്ലകളിലെ തീർഥാടകരുടെ സൗകര്യാർഥം മംഗളൂരുവിൽ 2009ലാണ് എംബാർകേഷൻ സൗകര്യമേർപ്പെടുത്തിയത്. അതുവരെ ബംഗളൂരുവിലെ എംബാർകേഷൻ കേന്ദ്രമാണ് ഉപയോഗിച്ചിരുന്നത്. ഇത്തവണമുതൽ മംഗളൂരുവിലെ എംബാർകേഷൻ സൗകര്യം നിർത്തലാക്കി. കർണാടകയിലെ ഈ അഞ്ചു ജില്ലകളിൽനിന്നുള്ളവർക്ക് ബംഗളൂരുവിെനക്കാൾ എളുപ്പം കണ്ണൂർ വിമാനത്താവളമാണ്. ഇവിടെ അടുത്ത സീസണിൽ എംബാർകേഷൻ സൗകര്യം തുടങ്ങിയാൽ മാഹിയിലെയും തൃശൂരിന് വടക്കുള്ള ജില്ലകളിലേയും തീർഥാടകർക്ക് സൗകര്യപ്രദമാകും. കണ്ണൂർ, കുടക് ജില്ലകളിെലയും കോഴിക്കോട് ജില്ലയിൽ വടകര, കൊയിലാണ്ടി താലൂക്കുകളിലേയും മാഹിയിലേയും യാത്രക്കാർ പൊതുവെ ആശ്രയിക്കുന്നതും കണ്ണൂർ വിമാനത്താവളമാകും. രാജ്യത്ത് കഴിഞ്ഞ ഹജ്ജ് സീസൺവരെ മുംബൈ, ഡൽഹി, ചെന്നൈ, കൊൽക്കത്ത, ബംഗളൂരു, കരിപ്പൂർ, അഹ്മദാബാദ്, ഹൈദരാബാദ്, ശ്രീനഗർ, ലഖ്നോ, നാഗ്പൂർ, ഗയ/പട്ന, ജയ്പൂർ, ഔറംഗാബാദ്, ഗുവാഹതി, വാരാണസി, ഇന്ദോർ, റാഞ്ചി, മംഗളൂരു, ഭോപാൽ, ഗോവ എന്നിങ്ങനെ 21 എംബാർകേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. എന്നാൽ, നടപ്പ് ഹജ്ജ് സീസൺ മുതൽ ഇത് ഡൽഹി, ലഖ്നോ, അഹ്മദാബാദ്, കൊൽക്കത്ത, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, നെടുമ്പാശ്ശേരി എന്നിങ്ങനെ ഒമ്പതിടങ്ങളിലായി പരിമിതെപ്പടുത്തി.
Loading...
COMMENTS