Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2018 2:35 PM IST Updated On
date_range 11 July 2018 2:35 PM ISTധൻരാജ്, രാമചന്ദൻ അനുസ്മരണം: പയ്യന്നൂരിൽ പൊലീസ് ജാഗ്രതയിൽ
text_fieldsbookmark_border
പയ്യന്നൂർ: പയ്യന്നൂരിൽ സി.പി.എം പ്രവർത്തകൻ ധൻരാജിെൻറയും ബി.ജെ.പി പ്രവർത്തകൻ രാമചന്ദ്രെൻറയും അനുസ്മരണ പരിപാടികൾ നടക്കുന്ന സാഹചര്യത്തിൽ പൊലീസ് കാവൽ ശക്തമാക്കി. കുന്നരുവിലും അന്നൂരിലും ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് അനുസ്മരണം നടക്കുന്നത്. കഴിഞ്ഞവർഷത്തെ അനുസ്മരണ ദിവസം പയ്യന്നൂരിലും കുന്നരുവിലും വൻ സംഘർഷം നടന്ന സാഹചര്യത്തിലാണ് സമാധാനം നിലനിർത്താൻ പൊലീസ് കാവൽ ശക്തമാക്കിയത്. സി.വി. ധൻരാജ് രക്തസാക്ഷി ദിനാചരണം ബുധനാഴ്ച കുന്നരുവിൽ സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ളയും സി.കെ. രാമചന്ദ്രൻ ബലിദാന ദിനം വ്യാഴാഴ്ച അന്നൂരിൽ ആർ.എസ്.എസ് സംസ്ഥാന കാര്യവാഹക് ഗോപാലൻകുട്ടി മാസ്റ്ററും ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വർഷം ദിനാചരണത്തോടനുബന്ധിച്ച് ബോംബേറ് ഉൾപ്പെടെ അരങ്ങേറിയിരുന്നു. ധൻരാജ് രക്തസാക്ഷി ദിനാചരണത്തിന് വരുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കുനേരെ കക്കംപാറ സ്വാമിമഠത്തിന് സമീപം ബോംബേറുണ്ടായതാണ് അക്രമത്തിന് കാരണം. തുടർന്ന് കക്കംപാറ, അമ്പലപ്പാറ, കാര, കോറോം, പുതിയങ്കാവ്, തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകമായി സി.പി.എം, ബി.ജെ.പി പ്രവർത്തകരുടെ വീടുകൾ അക്രമത്തിനിരയായി. കാരയിൽ ബി.ജെ.പി അഭയാർഥി ക്യാമ്പ് ഉൾപ്പെടെ തുടങ്ങിയതിലൂടെ സംഭവം ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായി. ഇതൊഴിവാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിെൻറ നേതൃത്വത്തിൽ ഡിവിഷൻ പരിധിയിലെ ഓഫിസർമാരും പൊലീസുകാരും പയ്യന്നൂരിൽ ക്യാമ്പ് ചെയ്യും. രാത്രി മുതൽ പൊലീസ് വാഹനം റോന്തുചുറ്റുന്നുണ്ട്. സംശയം തോന്നിയ വാഹനങ്ങൾ പരിശോധിക്കും. മാസങ്ങൾക്കുമുമ്പ് രാമന്തളിയിൽ രാത്രികാലങ്ങളിൽ ബോംബു സ്ഫോടന ശബ്ദം നാട്ടുകാർ കേട്ടത് അറിയിച്ചതിനെ തുടർന്ന് ബോംബ്സ്ക്വാഡെത്തി പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതും പൊലീസിനു തലവേദനയായി. ചൊവ്വാഴ്ച ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഇതിനുപുറമെ ആയുധങ്ങൾക്കുവേണ്ടി വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. രണ്ടു ദിവസവും ക്രമസമാധാനത്തിന് മുന്നൂറോളം പൊലീസുകാർ പയ്യന്നൂരിലുണ്ടാവുമെന്ന് പയ്യന്നൂർ സി.ഐ കെ. വിനോദ് കുമാർ പറഞ്ഞു. സമാധാനം നിലനിർത്താനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story