Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2018 10:42 AM IST Updated On
date_range 10 July 2018 10:42 AM ISTചിന്ത ജെറോമിനെതിരെ ഡി.വൈ.എഫ്.െഎ ബ്ലോക്ക് സമ്മേളനങ്ങളിൽ രൂക്ഷവിമർശനം
text_fieldsbookmark_border
കണ്ണൂർ: കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകൻ അഭിമന്യുവിനെ യുവജന കമീഷൻ അധ്യക്ഷ ചിന്ത ജെറോം അവഹേളിച്ചുവെന്നാരോപിച്ച് ഡി.വൈ.എഫ്.െഎ ബ്ലോക്ക് സമ്മേളനങ്ങളിൽ രൂക്ഷവിമർശനം. ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് ചിന്ത ജെറോമിനെതിരായി സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന വ്യാപക വിമർശനം ബുധനാഴ്ച നടക്കുന്ന ഡി.വൈ.എഫ്.െഎ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രധാന ചർച്ചയാകും. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കൂടിയായ ചിന്ത ജെറോം മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്.എഫ്.െഎ ഇടുക്കി ജില്ല കമ്മിറ്റി അംഗവുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ടതിനുശേഷം ഫേസ്ബുക്കിലിട്ട കുറിപ്പാണ് വിമർശനത്തിനിടയാക്കിയത്. ഇതര രാഷ്ട്രീയപാർട്ടികളുടെ യുവജനസംഘടനാ നേതാക്കൾപോലും അഭിമന്യുവിെൻറ കൊലപാതകത്തെ ശക്തമായി അപലപിച്ചപ്പോൾ അഭിമന്യുവിെൻറ പേരുപോലും എടുത്തുപറയാതെ യുവജന കമീഷൻ അധ്യക്ഷയായ ചിന്ത തെൻറ അർധ ജുഡീഷ്യറി പദവിയാണ് എല്ലാത്തിനും മീതെയെന്ന സമീപനം സ്വീകരിച്ചതായി ബ്ലോക്ക് സമ്മേളനങ്ങളിൽ പെങ്കടുത്ത പ്രതിനിധികൾ ആരോപിച്ചു. 'ഒറ്റപ്പെട്ട' സംഭവമെന്ന് വിശദീകരിച്ച് ഗുരുതരമായ ഒരു സംഭവത്തെ ലളിതവത്കരിക്കാനാണ് ചിന്ത ശ്രമിച്ചതെന്നും ആരോപണമുയർന്നു. സമ്മേളനങ്ങളിൽ പെങ്കടുത്ത ജില്ല, സംസ്ഥാന നേതാക്കളും പ്രതിനിധികളുടെ ചർച്ചകൾക്ക് കൃത്യമായ മറുപടിപോലും നൽകാനാവാതെ വെട്ടിലായിരുന്നു. പദവിയും ഒരു ലക്ഷേത്താളം രൂപ ശമ്പളവും കൈയിൽ വന്നപ്പോൾ പ്രസ്ഥാനത്തെയും രക്തസാക്ഷികളെയും മറക്കുന്ന ചിന്ത ജെറോമിനെ സിന്ധു േജായിയോടും അബ്ദുല്ലക്കുട്ടിയോടും ഉപമിച്ചായിരുന്നു പല പ്രതിനിധികളും ചർച്ചയിൽ പെങ്കടുത്തത്. െസപ്റ്റംബറിൽ നടക്കുന്ന ഡി.വൈ.എഫ്.െഎ ജില്ല സമ്മേളനങ്ങളിലും ഒക്ടോബറിൽ കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലും ചിന്ത ജെറോമിനെതിരായ ആരോപണം വിമർശനത്തിനിടയാക്കിയേക്കും. അതേസമയം, ചിന്ത ജെറോമിെൻറ പ്രതികരണത്തിൽ തെറ്റുപറ്റിയിട്ടില്ലെന്ന നിലപാടാണ് ഡി.വൈ.എഫ്.െഎ സംസ്ഥാന നേതൃത്വത്തിനുള്ളത്. അണികൾക്കിടയിലുയർന്നുവന്ന വിമർശനം വ്യാപകമായതോടെ ഇത്തരം വിഷയങ്ങളിൽ പ്രതികരണം നടത്തുേമ്പാൾ കൂടിയാലോചനകൾക്കുശേഷം മാത്രം മതിയെന്ന നിർദേശമാണ് ചിന്ത ജെറോമിന് സംസ്ഥാനനേതൃത്വം നൽകിയിട്ടുള്ളത്. ടി.വി. വിനോദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story