Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസുരക്ഷ...

സുരക്ഷ നൽകേണ്ടയാൾക്കൊപ്പം സെൽഫി; ഗൺമാന് സസ്പെൻഷൻ

text_fields
bookmark_border
മംഗളൂരു: ബി.ജെ.പി ന്യൂനപക്ഷ മോർച്ച നേതാവ് റഹീം ഉച്ചിനിനൊപ്പം സെൽഫിയെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത അദ്ദേഹത്തി​െൻറ ഗൺമാന് സസ്പെൻഷൻ. മംഗളൂരു സായുധസേനയിലെ മല്ലികാർജുനയെയാണ് മംഗളൂരു സിറ്റി പൊലീസ് കമീഷണർ ടി.ആർ. സുരേഷ് സസ്പെൻഡ്ചെയ്തത്. കഴിഞ്ഞമാസം 24ന് റഹീം വിദേശപര്യടനത്തിന് പുറപ്പെടുന്നതി​െൻറ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിനിടെയായിരുന്നു സെൽഫി. തോക്ക് സായുധസേന ആസ്ഥാനത്ത് ഏൽപിച്ച ഇയാൾ മേലധികാരികളെ വിവരമറിയിക്കാതെ സ്വതന്ത്രജീവിതം നയിക്കുകയായിരുന്നു. സെൽഫിയെടുത്ത പൊലീസുകാര​െൻറ ഈ നടപടി സർവിസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കമീഷണർ പറഞ്ഞു. ബ്യാരി സാഹിത്യ അക്കാദമി ചെയർമാനായിരിക്കെ 2012 മാർച്ച് 15ന് മംഗളൂരുവിൽ അക്രമത്തിനിരയായതുമുതലാണ് റഹീമി​െൻറ സുരക്ഷക്കായി സർക്കാർ ഗൺമാനെ നിയോഗിച്ചത്. സുരക്ഷ നൽകുന്ന വ്യക്തിക്ക് ഗൺമാ​െൻറ മേൽ നിയന്ത്രണമില്ലാത്തപോലെ അതിരുവിട്ട സൗഹൃദവും അനുവദനീയമല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story