Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാർട്ടി പ്രചാരണാർഥം...

പാർട്ടി പ്രചാരണാർഥം കമൽഹാസൻ മാഹി സന്ദർശിക്കും

text_fields
bookmark_border
മാഹി: മക്കൾ നീതി മയ്യം എന്ന ത​െൻറ പുതിയ പാർട്ടിയുടെ പ്രചാരണാർഥം ഉലകനായകൻ കമൽഹാസൻ മാഹി സന്ദർശിക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാഹിയിൽ ഇതിനകം 150 പേർ പുതിയ പാർട്ടിയിൽ അംഗത്വമെടുത്തിട്ടുണ്ട്. വിപുലമായ കൺെവൻഷൻ വിളിച്ചുചേർക്കും. അംഗത്വ വിതരണ കാമ്പയിനി​െൻറ ഭാഗമായി ത്രിദിന പ്രവർത്തനങ്ങളാണ് മാഹിയിൽ നടത്തുന്നത്. ജനങ്ങളുടെ ഉപദേശം കേട്ട് പ്രവർത്തിക്കുകയെന്നല്ലാതെ ജനങ്ങളെ ഉപദേശിക്കാനുള്ള നേതാവല്ല താനെന്ന കമൽഹാസ​െൻറ പ്രഖ്യാപനം തന്നെയാണ് പാർട്ടിയുടെ പ്രഖ്യാപിത നയമെന്ന് സംസ്ഥാന പ്രസിഡൻറ് എം. ഹരികൃഷ്ണൻ പറഞ്ഞു. സംസ്ഥാന നേതാക്കളായ എം. ആനന്ദ്, ആർ. രാജേന്ദ്രൻ, ജി. വേൽമുരുകൻ, എം. മുത്തുക്കുമരു എന്നിവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story