Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതന്ത്രികളിൽനിന്ന്...

തന്ത്രികളിൽനിന്ന് ദേവസംഗീതം

text_fields
bookmark_border
പയ്യന്നൂർ: രാഗഭാവങ്ങളെ തഴുകിയും സ്വരങ്ങളെ താലോലിച്ചും താളങ്ങളെ തലോടിയും തന്ത്രികളെക്കൊണ്ട് ദേവസംഗീതമുണർത്തിയ ദിനം. വയലിൻവാദനരംഗത്തെ നിറസാന്നിധ്യം എൽ. സുബ്രഹ്മണ്യമാണ് തുരീയം സംഗീതോത്സവത്തി​െൻറ 39ാം ദിനത്തിന് വർണചാരുത നൽകിയത്. തന്ത്രികൾക്കു നാവു നൽകി കർണാടകസംഗീത വേദിയിലെ ചിരപരിചിത രാഗങ്ങളും കൃതികളും ഒഴുകി ഒടുങ്ങിയപ്പോൾ ആസ്വാദക ഹൃദയങ്ങളിൽ കലാകാരൻ ഇടം കണ്ടെത്തുകയായിരുന്നു. സംഗീതലയത്തി​െൻറ മറുവാക്കായ സുബ്രഹ്മണ്യത്തി​െൻറ വയലിനൊപ്പം മൃദംഗത്തിൽ വിശാഖപട്ടണം രമണമൂർത്തിയും ഘടത്തിൽ തൃപ്പൂണിത്തുറ രാധാകൃഷ്ണനും കൊട്ടിക്കയറി. പോത്താങ്കണ്ടം ആനന്ദഭവനത്തി​െൻറ 15ാമത് തുരീയം സംഗീതോത്സവത്തി​െൻറ 40ാം ദിനമായ ഞായറാഴ്ച കോട്ടക്കൽ നാരായണനും വേങ്ങേരി നാരായണൻ നമ്പൂതിരിയും ചേർന്നവതരിപ്പിക്കുന്ന കഥകളിപ്പദ കച്ചേരിയാണ്. കോട്ടക്കൽ പ്രസാദ് (ചെണ്ട), കലാമണ്ഡലം രാജ് നാരായണൻ (മദ്ദളം), കലാമണ്ഡലം വേണു മോഹൻ (ഇടയ്ക്ക) എന്നിവർ മേളക്കാരായുണ്ടാവും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story