Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതുരീയം സംഗീതോത്സവം:...

തുരീയം സംഗീതോത്സവം: സിത്താറിൽ വിരിഞ്ഞ സ്വരമലരുകൾ

text_fields
bookmark_border
പയ്യന്നൂർ: കണ്ടും കേട്ടുമിരിക്കുമ്പോൾ മനസ്സ് നിറയുകയായിരുന്നു അയോധ്യ ഓഡിറ്റോറിയത്തിലെ പ്രേക്ഷകർക്ക്. സ്വരങ്ങളെ താലോലിച്ചും രാഗഭാവങ്ങളെ തഴുകി തലോടിയും സിത്താറിൽനിന്ന് സുരസംഗീതമുണർത്തിയ പണ്ഡിറ്റ് മുേഠബൈ റവിചാരിയുടെ സാന്നിധ്യമാണ് തുരീയം സംഗീതോത്സവത്തി​െൻറ 37ാം ദിനത്തെ അവിസ്മരണീയമാക്കിയത്. സിത്താറിൽ വിരിഞ്ഞ ഹിന്ദുസ്ഥാനി രാഗങ്ങൾ സംഗീതത്തി​െൻറ പരമാനന്ദം പകർന്നുനൽകിയപ്പോൾ മഴയൊഴിഞ്ഞ മിഥുനസന്ധ്യ ഇടംപിടിച്ചത് ആസ്വാദകരുടെ ഹൃദയത്തിൽ. സിത്താറിനൊപ്പം രാഗപ്പെരുമഴ തീർത്ത് പണ്ഡിറ്റ് വിശ്വനാഥ് നാകോട്ടും കച്ചേരിയെ വിഭവസമൃദ്ധമാക്കി. പോത്താങ്കണ്ടം ആനന്ദഭവനത്തി​െൻറ 15ാമത് തുരീയം സംഗീതോത്സവത്തി​െൻറ 38ാം ദിനമായ വെള്ളിയാഴ്ച അമൃത വെങ്കിടേഷി​െൻറ വായ്പാട്ടാണ്. തിരുവനന്തപുരം സമ്പത്ത് (വയലിൻ), നാഞ്ചിൽ അരുൺ (മൃദംഗം), ഗോവിന്ദപ്രസാദ് (മുഖർശംഖ്) എന്നിവർ മേളം തീർക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story