Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2018 10:35 AM IST Updated On
date_range 6 July 2018 10:35 AM ISTമാഹി-അഴിയൂര്‍ ബൈപാസ്: സ്ഥലമേറ്റെടുക്കൽ ഉൗർജിതം
text_fieldsbookmark_border
മാഹി: മുഴപ്പിലങ്ങാട്- മാഹി-അഴിയൂര്‍ ബൈപാസിന് കൂടുതല്‍ സ്ഥലമേറ്റെടുക്കാനുള്ള നടപടി റവന്യൂവകുപ്പ് ഊര്‍ജിതമാക്കി. ദേശീയപാതയില്‍ എരിക്കിന്‍ചാല്‍ റോഡ് തുടങ്ങുന്ന സ്ഥലംവരെ ഇരുഭാഗത്തും പുതുതായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നത്. നിലവില്‍ മുഴപ്പിലങ്ങാടുനിന്ന് ആരംഭിച്ച് അഴിയൂര്‍ എക്സൈസ് ചെക്ക്പോസ്റ്റിന് സമീപം അവസാനിക്കുന്നവിധത്തിലാണ് സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയത്. ഇതിെൻറ ഭാഗമായി അഴിയൂര്‍ കക്കടവ് മുതല്‍ അഴിയൂര്‍ എക്സൈസ് ചെക്ക്പോസ്റ്റ് വരെ ബൈപാസ് കടന്നുപോകുന്ന വഴി സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി നഷ്ടപരിഹാരത്തുക വിതരണവും തുടങ്ങിയിരുന്നു. മുഴപ്പിലങ്ങാട് ഭാഗത്ത് ബൈപാസിെൻറ നിർമാണപ്രവൃത്തി നടന്നുവരുകയാണ്. അതിനിെടയാണ് കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയപാതയില്‍ അഴിയൂര്‍ എരിക്കിന്‍ചാല്‍ റോഡ് തുടങ്ങുന്ന സ്ഥലംവരെ റവന്യൂ സംഘം സ്ഥലം പരിശോധന, കെട്ടിടങ്ങളുടെ വിലനിര്‍ണയം, മരങ്ങളുടെ കണക്കെടുപ്പ് എന്നിവ നടത്തിയത്. അഴിയൂര്‍ എക്സൈസ് ചെക്ക്പോസ്റ്റ് മുതലുള്ള സ്ഥലങ്ങൾ, അഴിയൂര്‍ മുതല്‍ വെങ്ങളം വരെ ദേശീയപാത നാലുവരിയായി വികസിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ 2011ല്‍ ഇറക്കിയ വിജ്ഞാപനത്തില്‍പെടുത്തിയിരുന്നു. വിജ്ഞാപനത്തില്‍ പറഞ്ഞ ഈ സ്ഥലങ്ങളാണ് ബൈപാസിനായി കൂട്ടിച്ചേര്‍ക്കുന്നത്. വീണ്ടും കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നത് സ്ഥലം നഷ്ടപ്പെടുന്നവർക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. അഴിയൂര്‍ എക്സൈസ് ചെക്ക്പോസ്റ്റ് വരെ ബൈപാസിനായി നേരേത്ത സ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് ലഭിച്ച നഷ്ടപരിഹാരം നാമമാത്രമാണെന്നാരോപിച്ച് പ്രദേശവാസികള്‍ പ്രക്ഷോഭത്തിലാണ്. ഇതേ മാനദണ്ഡപ്രകാരം ഇതിനും ലഭിക്കുകയാണെങ്കില്‍ നഷ്ടപരിഹാരത്തുക തുച്ഛമായിരിക്കുമെന്നാണ് ആശങ്ക. കുഞ്ഞിപ്പള്ളി ഭാഗത്ത് ടോള്‍ബൂത്ത് സ്ഥാപിക്കുമെന്ന് വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. ടോള്‍ബൂത്തിനായി തൃശൂര്‍ ജില്ലയിലെ പാലിയേക്കരയില്‍ 75 മീറ്റര്‍ വീതിയിലേറെ സ്ഥലം അക്വയര്‍ചെയ്തിരുന്നു. ഇതേ മാതൃകയിലുള്ള നടപടികള്‍ ഇവിടെയും ഉണ്ടാകുമോ എന്ന ആശങ്കയുമുണ്ട്. കുഞ്ഞിപ്പള്ളി ടൗൺ പരിസരത്ത് ടോള്‍പ്ലാസ മാറ്റാനും അണിയറയില്‍ ചരടുവലി തുടങ്ങിയതായി സൂചനയുണ്ട്. ദേശീയപാത അതോറിറ്റി ഒളിച്ചുകളി അവസാനിപ്പിക്കണം -കര്‍മസമിതി മാഹി: ദേശീയപാത അതോറിറ്റി ഒളിച്ചുകളി അവസാനിപ്പിച്ച് റോഡിെൻറ ഘടന സുതാര്യമാക്കണമെന്ന് കര്‍മസമിതി അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഓരോ പ്രദേശത്തും റോഡ് വികസനത്തിന് എത്ര മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കുന്നുണ്ടെന്നും ഭാവിയില്‍ കൂടുതല്‍ സ്ഥലം ഏറ്റെടുക്കാന്‍ പദ്ധതിയുണ്ടോ എന്നും വെളിപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ പി.കെ. നാണു അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, എ.ടി. മഹേഷ്, പി. രാഘവന്‍, മൊയ്തു അഴിയൂര്‍, പി. ബാബുരാജ്, കെ. അന്‍വര്‍ ഹാജി, കെ. കുഞ്ഞിരാമന്‍, പി. കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story