Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവെയിറ്റിങ്​...

വെയിറ്റിങ്​ ലിസ്​റ്റിൽനിന്ന് ഹജ്ജ് തീർഥാടനത്തിന് 1727 പേർ

text_fields
bookmark_border
കർണാടകയിൽ 221, കേരളം 195 മംഗളൂരു: ഹജ്ജ് അപേക്ഷ നൽകി കാത്തിരിപ്പ് പട്ടികയിൽ ഉൾപ്പെട്ടവരിൽ 15 സംസ്ഥാനങ്ങളിൽനിന്നുള്ള 1727 പേർക്ക് ഹജ്ജ് തീർഥാടനത്തിന് അവസരം. കർണാടകയിൽ 221, കേരളത്തിൽ 195 എന്നിങ്ങനെയാണ് നറുക്ക് വീണത്. ഏറ്റവും കൂടുതൽ യു.പിയിൽനിന്നും (529) കുറവ് ഛത്തിസ്ഗഢിൽനിന്നുമാണ് (ആറ്). ഈ തീർഥാടകർ പാസ്പോർട്ട് ഉൾപ്പെടെ രേഖകൾ ബന്ധപ്പെട്ട സംസ്ഥാനങ്ങളിൽ ഹാജരാക്കേണ്ട അവസാന തീയതി ജൂലൈ അഞ്ചാണ്. കഴിഞ്ഞമാസം ഏഴിനും 28നും ഈ വിവരം സർക്കുലർ വഴി അറിയിച്ചതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഒ മഖ്സൂദ് അഹ്മദ് ഖാ​െൻറ കാര്യാലയ വക്താവ് 'മാധ്യമ'ത്തോട് പറഞ്ഞു. 81,000 രൂപ ഹജ്ജ് കമ്മിറ്റി അക്കൗണ്ടിൽ അടച്ചതി​െൻറ പേ ഇൻ സ്ലിപ്പ്, പാസ്പോർട്ട്, മെഡിക്കൽ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവയാണ് സമർപ്പിക്കേണ്ടത്. വിവിധ കാരണങ്ങളാൽ യാത്ര റദ്ദാക്കിയവർക്ക് പകരമാണ് മാനദണ്ഡങ്ങൾക്ക് വിധേയമായി വെയിറ്റിങ് ലിസ്റ്റിൽനിന്ന് തെരഞ്ഞെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story