Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2018 10:50 AM IST Updated On
date_range 5 July 2018 10:50 AM ISTഇത് അറിവിെൻറ മ്യൂസിയം; സലീമിെൻറ വീടും
text_fieldsbookmark_border
Special Story. ശ്രീകണ്ഠപുരം: ഐച്ചേരി മങ്കട്ട കോളനി റോഡിൽ കയറിയാൽ ആരും ഒന്ന് അത്ഭുതംകൊള്ളും. റോഡിൽ പ്രകൃതിയൊരുക്കിയപോലെ കമാനം. ഇരുഭാഗത്തും റാന്തൽ വിളക്കുകൾ. പിന്നെ സംഗീതത്തിെൻറ ഒഴുക്ക്. മുന്നോട്ട് നടന്നാൽ ചരിത്രമ്യൂസിയം തോറ്റുപോകുന്ന ഒരു വീടും കുെറ ചെറുകൂരകളും. ഒരു കലാകാരെൻറ സ്വപ്നങ്ങളും കരവിരുതും കഠിനാധ്വാനത്തിലൂടെ സമ്മേളിച്ച കേന്ദ്രമാണിത്. ശ്രീകണ്ഠപുരം ഐച്ചേരിയിലെ പുഴക്കര സലീമിെൻറ വീടും പരിസരവുമാണ് പുതുതലമുറക്ക് കഴിഞ്ഞകാലത്തിെൻറ ദൃശ്യമൊരുക്കുന്നത്. കാലത്തെ അതിജീവിച്ച മൺപാത്രങ്ങൾ മുതൽ നാണയങ്ങൾ, ഭരണികൾ, കളിമൺ ശിൽപങ്ങൾ, പഴയ പത്രങ്ങളും രാജ്യത്തെ നടുക്കിയ വാർത്തകളും... തുടങ്ങി വേറിട്ട കാഴ്ചകൾ ഇവിടെയുണ്ട്. കൊലപാതകത്തിനും പീഡനങ്ങൾക്കുമെതിരെയും മയക്കുമരുന്നിനെതിരെയും ബോധവത്കരണം നൽകുന്ന ബോർഡുകളും പരിസ്ഥിതിസംരക്ഷണ പ്രവർത്തനവും സലീം ഒരുക്കിയിട്ടുണ്ട്. വീടുകളും ഫ്ലാറ്റുകളും പ്രതിമകളും കപ്പലുകളുമെല്ലാം മരവും കോൺക്രീറ്റും പാഴ്വസ്തുക്കളുംകൊണ്ട് മനോഹരമായി നിർമിച്ചിരിക്കുന്നു. മൺകലങ്ങളും പാട്ടുപെട്ടിയും കിണ്ടിയും ഓട്ടുപാത്രങ്ങളുമെല്ലാം പഴയകാല പ്രതാപം വിളിച്ചോതി ഇവിടെയുണ്ട്. വർഷങ്ങളായി സൂക്ഷിക്കുന്ന മഴവെള്ളം ഓരോ വർഷത്തിെൻറയും തീയതിയെഴുതി കുപ്പിയിലാക്കി െവച്ചിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും സഞ്ചരിച്ച സലീം ഓരോ പ്രദേശത്തുനിന്നും വെള്ളവും മണ്ണും ശേഖരിച്ച് ലാബിലേക്കയച്ച് പരിശോധിച്ച് റിപ്പോർട്ട് അധികൃതർക്ക് നൽകുന്നു. ചിലന്തിവലയും പൊടികളുമെല്ലാം ഈ മ്യൂസിയത്തിെൻറ ഭാഗമാണ്. ചെറുപ്പത്തിലേ തുടങ്ങിയ ശീലം ചിട്ടയോടെ പരിപാലിക്കുന്ന സലീം കൂലിപ്പണിക്കിടയിൽ മ്യൂസിയമൊരുക്കി ഏവർക്കും മാതൃകയാവുകയാണ്. പുതുതലമുറക്ക് പകർന്നുകൊടുക്കാനാണ് താൻ മ്യൂസിയം ഒരുക്കിയതെന്നും പണമുണ്ടാക്കുകയല്ല ലക്ഷ്യമെന്നും സലീം പറയുന്നു. നിരവധി വിദ്യാർഥികളും മറ്റും ഇവിടെ കാഴ്ചകൾ കാണാനെത്തുന്നുണ്ട്. ഓരോന്നിെൻറയും വിവരണങ്ങൾ നൽകുന്ന തിരക്കിലാണ് സലീം. Cap - സലീം തെൻറ മ്യൂസിയത്തിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story