Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2018 10:38 AM IST Updated On
date_range 5 July 2018 10:38 AM ISTഎവിടെ തിരിഞ്ഞാലും പൊട്ടിത്തകർന്ന റോഡുകൾ
text_fieldsbookmark_border
TLY O V ROAD തലശ്ശേരിയിൽ തകർന്നുകിടക്കുന്ന ഒ.വി റോഡ് വാടിക്കൽ കവല TLY TOWN HALL ROAD ടൗൺഹാൾ റോഡ് TLY KUYYALI ROAD, കുയ്യാലി റോഡ് TLY TRAFFIC JAM1. നഗരത്തിലെ ഗതാഗതക്കുരുക്ക് തലശ്ശേരി: പ്രധാന േറാഡുകളിലെ വാരിക്കുഴികൾ കാരണം നഗരത്തിൽ വാഹനയാത്ര ദുസ്സഹമാകുന്നു. പൈതൃകനഗരിയായ തലശ്ശേരിയിൽ എവിടെ തിരിഞ്ഞാലും യാത്രക്കാരെ കാത്തിരിക്കുന്നത് പൊട്ടിത്തകർന്ന റോഡുകളാണ്. മുഖ്യമന്ത്രിയുടെ തൊട്ടടുത്ത മണ്ഡലമായിട്ടും നഗരത്തിലെ റോഡുകൾ അടിക്കടി തകരുന്നതിന് ശാശ്വതപരിഹാരം കാണാൻ ഭരണാധികാരികൾക്ക് സാധിക്കുന്നില്ല. കാലവർഷം കനത്തതോടെ നഗരത്തിലെ ജനത്തിരക്കുള്ള റോഡുകളിലൂടെ ഒന്ന് നീങ്ങിക്കിട്ടാൻ ആളുകൾ പാടുപെടുകയാണ്. പ്രധാന റോഡുകളിലെല്ലാംതന്നെ വാരിക്കുഴികളാണ്. മഴ കനക്കുേമ്പാൾ റോഡുകളിലെ കുഴികൾ തിരിച്ചറിയാനാവാതെ വാഹനമോടിക്കുന്നവർ പ്രയാസപ്പെടുകയാണ്. അടുത്തിടെ ടാറിങ് നടത്തിയ റോഡുകളിൽ പോലും ചെറുതും വലുതുമായ നിരവധി കുഴികളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒ.വി റോഡ്, വാടിക്കൽ കവല, ടൗൺഹാൾ റോഡ്, എൻ.സി.സി േറാഡ്, എ.വി.കെ നായർ റോഡ്, ജൂബിലി റോഡ് എന്നിവിടങ്ങളിലെല്ലാം തലങ്ങും വിലങ്ങുമായി കുഴികൾ കാണാം. വാഹനമോടിക്കുന്നവർ ജാഗ്രതയോടെ നീങ്ങിയില്ലെങ്കിൽ കുഴിയിൽ പെട്ടതുതന്നെ. രണ്ട് വശത്തുമായി കഷ്ടിച്ച് പോകാൻ പാകത്തിലുള്ള റോഡുകളിലാണ് കുഴികൾ ഏറെയുള്ളത്. നഗരവത്കരണത്തിെൻറ ഭാഗമായി ലോഗൻസ് റോഡ്, നാരങ്ങാപ്പുറം, മണവാട്ടി കവല, പുതിയ ബസ്സ്റ്റാൻഡ് പരിസരം, എൻ.സി.സി റോഡ്, മൂപ്പൻസ് റോഡ്, മത്സ്യമാർക്കറ്റ് റോഡ് എന്നിവിടങ്ങളിലെല്ലാം ഇൻറർലോക്ക് ചെയ്തും നടപ്പാതയൊരുക്കിയും വീതി കൂട്ടിയിട്ടുണ്ടെങ്കിലും ഗതാഗതക്കുരുക്കിന് തെല്ലും പരിഹാരമായിട്ടില്ല. പകൽസമയങ്ങളിൽ ടാങ്കർപോലുള്ള വാഹനങ്ങൾ നഗരത്തിലെത്തിയാൽ കുടുങ്ങിയതു തന്നെ. വാഹനങ്ങളുടെ ബാഹുല്യത്തിനനുസരിച്ച് റോഡുകൾ വികസിപ്പിക്കാൻ കഴിയാത്തതാണ് തലശ്ശേരി നഗരത്തിെൻറ പോരായ്മ. ദേശീയപാതയിൽ ഗതാഗതക്കുരുക്ക് മുറുകുേമ്പാൾ വാഹനങ്ങൾ കടത്തിവിടാൻ പാകത്തിലുള്ള ബദൽ റോഡുകളില്ലാത്തതും പൈതൃകനഗരിയുടെ പോരായ്മയായി മുഴച്ചുനിൽക്കുന്നു. നഗരത്തിലെ പോക്കറ്റ് റോഡുകളുടെ സ്ഥിതിയും ഏറെ ദയനീയമാണ്. നടുവൊടിക്കുന്ന രൂപത്തിലാണ് റോഡുകളുടെ കിടപ്പ്. മുകുന്ദ് മല്ലർ, ചേറ്റംകുന്ന്, കായ്യത്ത്, കുയ്യാലി, ഗുഡ്സ്ഷെഡ്, സീതിസാഹിബ്, മാഹിനലി സാഹിബ്, കുഴിപ്പങ്ങാട്, മോറക്കുന്ന്, നേതാജി, പുല്ലമ്പിൽ, കണ്ണിച്ചിറ, അച്ചാരത്ത് തുടങ്ങിയ റോഡുകളിലെല്ലാം എണ്ണിയാലൊടുങ്ങാത്ത കുഴികളാണുള്ളത്. ചാറ്റൽമഴയിൽപോലും കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്ന സ്ഥിതിയാണ്. അറ്റകുറ്റപ്പണിക്കും മറ്റുമായി ലക്ഷങ്ങൾ ചെലവിടുന്ന നഗരത്തിലെ റോഡുകൾക്ക് ഒാരോ കാലവർഷമെത്തുേമ്പാഴും ആയുസ്സ് കുറഞ്ഞുവരുകയാണ്. ടാറിങ്ങിലെ അഴിമതിയും കുഴികളുടെ ആഴത്തിന് ആക്കം കൂട്ടുന്നു. റോഡ് അറ്റകുറ്റപ്പണി നടത്തുേമ്പാൾ അധികൃതർ വേണ്ടത്ര ശ്രദ്ധ പുലർത്താറില്ലെന്ന് പൊതുവെ ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story