Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകരുവൻചാൽ ടൗണിൽ...

കരുവൻചാൽ ടൗണിൽ തെരുവുനായ ശല്യം; ജനം ഭീതിയിൽ

text_fields
bookmark_border
ആലക്കോട്: കരുവൻചാൽ ടൗണിൽ തെരുവുനായ ശല്യം രൂക്ഷമായി. കാൽനടക്കാർക്ക് ടൗണിൽ സഞ്ചരിക്കാൻ ഭയമാണ്. കഴിഞ്ഞദിവസം തെരുവുനായ്ക്കളുടെ ആക്രമണത്തിൽനിന്ന് കഷ്ടിച്ചാണ് കാൽനടക്കാർ രക്ഷപ്പെട്ടത്. പുലർച്ച ടൗണിലെത്തുന്ന യാത്രക്കാരും വിദ്യാർഥികളുമാണ് കൂട്ടമായെത്തുന്ന നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത്. ടൗൺ പരിസരത്തെ മത്സ്യ-മാംസ കച്ചവടത്തി​െൻറ അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും റോഡരികിലടക്കം തള്ളുന്നതാണ് നായ്ക്കളുടെ ശല്യം രൂക്ഷമാകാൻ കാരണം. പഞ്ചായത്ത് അധികൃതർ നടപടിയെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. അധ്യാപക ഒഴിവ് ആലക്കോട്: കാർത്തികപുരം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ കായികാധ്യാപക​െൻറ താൽക്കാലിക ഒഴിവുണ്ട്. ഇൻറർവ്യൂ ആറിന് രാവിലെ 11ന് സ്കൂൾ ഒാഫിസിൽ നടക്കുമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story