Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവ്യാപാരികൾ പോസ്​റ്റ്​...

വ്യാപാരികൾ പോസ്​റ്റ്​ ഒാഫിസ്​ മാര്‍ച്ച് നടത്തി

text_fields
bookmark_border
കാഞ്ഞങ്ങാട്: വാടക നിയന്ത്രണ ബിൽ അടിയന്തരമായി പാസാക്കുക, ഹൈവേ വികസനപേരിൽ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസവും നഷ്ടപരിഹാരവും നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ച് നടത്തി. മാർച്ച് ഡോ. വി.പി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. വിദേശ കുത്തകകൾക്ക് രാജ്യത്തേക്ക് കടന്നുവരാൻ എല്ലാ വാതിലുകളും തുറന്നിടുന്ന അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് പി.കെ. ഗോപാലൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി. ദാമോദരൻ, എസ്. ബാലൻ എന്നിവർ സംസാരിച്ചു. രാഘവൻ വെളുത്തോളി സ്വാഗതം പറഞ്ഞു. പ്രകടനത്തിന് വി.വി. ഉദയകുമാർ, ഇ. രാഘവൻ, ടി. സത്യൻ, കെ. മോഹനൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story