Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2018 10:32 AM IST Updated On
date_range 2 July 2018 10:32 AM ISTമെറിറ്റ് ഡേയിൽ ശ്രദ്ധേയരായി മൂന്നു ഡോക്ടർമാർ
text_fieldsbookmark_border
ശ്രീകണ്ഠപുരം: ഒന്നിച്ച് പഠിച്ചുവളർന്നവർ ആതുരസേവനത്തിലും സഹപ്രവർത്തകർ. തിരക്കിനിടയിലും പഴയ വിദ്യാലയത്തിൽ അവർ ഒത്തുചേർന്നത് ശ്രദ്ധേയമായി. ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മെറിറ്റ് ഡേ പരിപാടിയിലാണ് ഇരിക്കൂർ ഗവ. ആശുപത്രിയിലെ ഡോക്ടർമാരായ മനു മാത്യു, സത്യജൻ, രമിത എന്നിവർ പങ്കെടുത്ത് പഠനകാല ഓർമകൾ പങ്കുെവച്ചത്. ഒന്നിച്ച് പഠിച്ച് ഡോക്ടർമാരായതിെൻറയും സഹപ്രവർത്തകരായതിെൻറയും സന്തോഷം പങ്കിട്ടതോടൊപ്പം വളർച്ചയുടെ പടവുകളിലെ പ്രയത്നങ്ങളും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. പരിപാടി നഗരസഭ ചെയർമാൻ പി.പി. രാഘവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് രാജൻ അമ്പിലോത് അധ്യക്ഷത വഹിച്ചു. ടി.എം. രാജേന്ദ്രൻ, വി. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ലൂസി ഈപ്പൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ.വി. വിനോദ് നന്ദിയും പറഞ്ഞു. ചടങ്ങിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും ഉപഹാരസമർപ്പണവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story