Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎം.എൽ.എയുടെ ഭാര്യ...

എം.എൽ.എയുടെ ഭാര്യ ആശുപത്രി പരിശോധിച്ചത്​ വിവാദത്തിൽ

text_fields
bookmark_border
മംഗളൂരു: കുനിഗൽ എം.എൽ.എ ഡോ. എച്ച്.ഡി. രംഗനാഥി​െൻറ ഭാര്യ ഡോ. സുമ രംഗനാഥ് സർക്കാർ ആശുപത്രികളിലെ രേഖകൾ പരിശോധന നടത്തിയത് വിവാദത്തിൽ. ജനറൽ വാർഡുകൾ, പ്രസവ വാർഡുകൾ, ആശുപത്രി രേഖകൾ, സ്റ്റോർറൂമിലെ മരുന്നുകൾ എന്നിവ ഉൾപ്പെടെ അരിച്ചുപെറുക്കിയാണ് സുമ പരിശോധന നടത്തിയത്. മുന്നറിയിപ്പില്ലാതെയുള്ള ഈ പരിശോധന ജനാധിപത്യവിരുദ്ധവും അമിതാധികാരപ്രയോഗവുമാണെന്ന് ഡോക്ടർമാരും ജീവനക്കാരും പറഞ്ഞു. അതേസമയം, ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കുക മാത്രമാണ് താൻ ചെയ്തതെന്ന് ഡോ. സുമ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ആശുപത്രി സന്ദർശിച്ചപ്പോൾ രോഗികളും പരിചാരകരും ജീവനക്കാരും അസൗകര്യങ്ങൾ സംബന്ധിച്ച് ഭർത്താവിനോട് പരാതിപ്പെടുന്നത് കേട്ടിരുന്നു. ഈ സന്ദർശനത്തിൽ മനസ്സിലാക്കിയ കാര്യങ്ങൾ ആരോഗ്യമന്ത്രി ഡി.കെ. ശിവകുമാർ, ഡി.കെ. സുരേഷ് എം.പി, എം.എൽ.എ എന്നിവരുടെ ശ്രദ്ധയിൽപെടുത്തുമെന്ന് അവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story