Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 8:26 PM IST Updated On
date_range 30 Jan 2018 8:26 PM ISTറോഡുകളുടെ നവീകരണത്തിന് നിർദേശം
text_fieldsbookmark_border
കണ്ണൂർ: പ്രധാനമന്ത്രി ഗ്രാമസഡക് യോജനയിൽ പൂർത്തിയായ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണി നടത്തുന്നതിന് എക്‌സിക്യൂട്ടിവ് എൻജിനീയർക്ക് കർശനനിർദേശം. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഏകോപനവും വിലയിരുത്തലും സംബന്ധിച്ച സമിതി (ദിശ) യോഗത്തിലാണ് നിർദേശം. റോഡുകളുടെ അറ്റകുറ്റപ്പണി നടക്കാത്തത് സംബന്ധിച്ച് വിവിധ മേഖലകളിൽനിന്ന് ലഭിച്ച പരാതികൾ അധ്യക്ഷൻ പി. കരുണാകരൻ എം.പി റിപ്പോർട്ട്ചെയ്തു. രാജീവ്ഗാന്ധി കുടിവെള്ളപദ്ധതിപ്രകാരം പട്ടികവർഗ കോളനികളിൽ കൂടുതൽ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും അടിയന്തരശ്രദ്ധ പതിപ്പിക്കണമെന്ന് യോഗം നിർദേശിച്ചു. തൊഴിലുറപ്പ് പദ്ധതികളിൽ ജില്ലയിൽ കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞതായി യോഗം വിലയിരുത്തി. എന്നാൽ, അവിദഗ്ധ തൊഴിലാളികൾക്ക് കൂലിയിനത്തിൽ 11 കോടിയോളം രൂപയും മെറ്റീരിയൽ ഫണ്ടിനത്തിൽ 2.59 കോടി രൂപയും ജില്ലക്ക് കേന്ദ്രസർക്കാറിൽനിന്ന് ലഭിക്കാൻ കുടിശ്ശികയായതിനാൽ വളരെയധികം പ്രയാസങ്ങൾ ഉള്ളതായി വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ പരാതിപ്പെട്ടു. കുടിശ്ശിക തുക അടിയന്തരമായി അനുവദിക്കുന്നതിന് കേന്ദ്രസർക്കാറിനോട് അഭ്യർഥിക്കാൻ യോഗം തീരുമാനിച്ചു. പാവപ്പെട്ടവർക്ക് സൗജന്യമായി ഗ്യാസ് കണക്ഷൻ നൽകുന്നതിനുള്ള പ്രധാനമന്ത്രി ഉജ്ജ്വൽ യോജന, ദേശീയ ആരോഗ്യദൗത്യം നടത്തുന്ന വിവിധ പദ്ധതികൾ, സാമൂഹികനീതി വകുപ്പ് നടത്തുന്ന ശിശുവികസന പദ്ധതികൾ, പാവപ്പെട്ടവർക്ക് വീട് വെക്കുന്നതിന് ധനസഹായം നൽകുന്ന പ്രധാനമന്ത്രി ആവാസ് യോജന, മണ്ണ്-ജല സംരക്ഷണ പദ്ധതികൾ നടത്തുന്ന പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന, സർവശിക്ഷ അഭിയാൻ പദ്ധതികൾ, സൻസദ് ആദർശ് യോജന, നാഷനൽ അർബൻ മിഷൻ, സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതികൾ, രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ, അമൃത് പദ്ധതി, കെ.എസ്.ഇ.ബി. പ്രോജക്ടുകൾ, നാഷനൽ ഫാമിലി ബെനിഫിറ്റ് സ്‌കീം, മുദ്ര, പ്രധാനമന്ത്രി എംപ്ലോയ്മെൻറ് ജനറേഷൻ പ്രോഗ്രാം തുടങ്ങിയ പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. മാർേച്ചാടെ ലഭ്യമായ മുഴുവൻ തുകയും ചെലവഴിക്കുന്നതിന് നിർവഹണ ഉദ്യോഗസ്ഥരോട് യോഗം ആവശ്യപ്പെട്ടു. വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്രവിഹിതം ലഭ്യമാക്കാൻ വേണ്ട ശിപാർശ കമ്മിറ്റിക്ക് സമർപ്പിക്കാനും തുടർനടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. എ.ഡി.എം ഇ. മുഹമ്മദ് യൂസുഫ്, ദാരിദ്ര്യ ലഘൂകരണ യൂനിറ്റ് പ്രോജക്ട് ഡയറക്ടർ കെ.എം. രാമകൃഷ്ണൻ, വിവിധ വകുപ്പ് ജില്ല മേധാവികൾ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story