Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 8:26 PM IST Updated On
date_range 30 Jan 2018 8:26 PM ISTകൈത്തറി മേഖലയിൽ സ്വയംതൊഴിൽ
text_fieldsbookmark_border
കണ്ണൂർ: നെയ്ത്ത് ജോലി അറിയുന്ന പത്താം ക്ലാസ് വിദ്യാഭ്യാസം ഉള്ളവരിൽ നിന്നും കൈത്തറി മേഖലയിൽ സ്വയം തൊഴിൽ സംരംഭം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. പത്ത് വർഷത്തെ നെയ്ത്ത് പരിചയമുള്ളവർ, ഹാൻഡ്ലൂം ടെക്സ്റ്റൈൽ ടെക്നോളജി ഡിപ്ലോമ -ഡിഗ്രി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയിൽ നിന്ന് രണ്ടു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് പാസായവർ, ഫാഷൻ ഡിസൈനിങ് ഡിപ്ലോമ -ഡിഗ്രി എന്നിവ നേടിയവർക്ക് മുൻഗണന. പദ്ധതി പ്രകാരം ആരംഭിക്കുന്ന വ്യവസായ യൂനിറ്റുകൾക്ക് മാർജിൻമണി ഗ്രാൻറ്, ടെക്നിക്കൽ െട്രയിനിങ്, മാർക്കറ്റിങ് സപ്പോർട്ട് എന്നിവ ലഭിക്കും. സ്ഥിരം മൂലധന നിക്ഷേപത്തിെൻറ 40 ശതമാനം പരമാവധി നാലു ലക്ഷം രൂപയും പ്രവർത്തന മൂലധനത്തിെൻറ 30 ശതമാനം പരമാവധി 1.5 ലക്ഷം രൂപയും ഗ്രാൻറായി നൽകും. പദ്ധതിയുടെ 20 ശതമാനം തുക ബാങ്ക്, ധനകാര്യ സ്ഥാപനങ്ങൾ വഴി സമാഹരിക്കണം. ശേഷിക്കുന്ന 10 ശതമാനം തുക സംരംഭകൻ സ്വന്തമായി കണ്ടെത്തണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ദിവസത്തെ പരിശീലനം നൽകും. വിശദവിവരങ്ങൾ ജില്ല വ്യവസായ കേന്ദ്രം ഓഫിസിൽ ലഭിക്കും. ഫോൺ: 0497 2700928.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story