Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 8:14 PM IST Updated On
date_range 30 Jan 2018 8:14 PM ISTശശീന്ദ്രൻ വീണ്ടും മന്ത്രിയാകുന്നത് ധാർമികതക്ക് പ്രഹരം ^കുമ്മനം
text_fieldsbookmark_border
ശശീന്ദ്രൻ വീണ്ടും മന്ത്രിയാകുന്നത് ധാർമികതക്ക് പ്രഹരം -കുമ്മനം കാസര്‍കോട്: വിവാദത്തില്‍പ്പെട്ട് മന്ത്രിസ്ഥാനം രാജിവെച്ച എ.കെ. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കം ധാർമികതക്ക് പ്രഹരമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. കാസർകോട് റെയിൽവേ സ്റ്റേഷനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് രാജിവെക്കുന്നുവെന്ന് അന്നു പറഞ്ഞ ശശീന്ദ്രന്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ വളഞ്ഞ വഴിയില്‍ ശ്രമങ്ങള്‍ നടത്തുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ പുറത്താക്കിയ തീരുമാനത്തില്‍നിന്ന് പിന്നോട്ടുപോകാന്‍ പാടില്ലെന്നും കുമ്മനം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story