Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകേളകത്തെ...

കേളകത്തെ തെരുവുവിളക്കുകൾ പ്രവർത്തനരഹിതം

text_fields
bookmark_border
കേളകം: ലക്ഷങ്ങൾ മുടക്കി കേളകം പഞ്ചായത്ത് ആഴ്ചകൾക്കുമുമ്പ് സ്ഥാപിച്ച തെരുവുവിളക്കുകൾ ഭൂരിഭാഗവും പ്രവർത്തനരഹിതം. കേളകം ടൗണിൽ ഉൾപ്പെടെ സ്ഥാപിച്ച എൽ.ഇ.ഡി തെരുവുവിളക്കുകളാണ് കണ്ണടച്ചത്. കേളകം പൊലീസ് സ്റ്റേഷൻ പരിസരത്ത് സ്ഥാപിച്ച വിളക്കുകൾ കെട്ടിട്ട് നാളുകളായി. പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിൽ പലഘട്ടങ്ങളിലായി സ്ഥാപിച്ച തെരുവുവിളക്കുകൾ കണ്ണടച്ചിട്ടും അറ്റകുറ്റപ്പണി നടത്തുന്നില്ല. തെരുവുവിളക്കുകൾ ഇത്രവേഗം പ്രവർത്തനരഹിതമായത് വ്യാപാരികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഗുണമേന്മയില്ലാത്ത വിളക്കുകൾ സ്ഥാപിച്ചതാണ് വേഗത്തിൽ ഇവ കണ്ണടക്കാൻ കാരണമെന്നാണ് ആക്ഷേപം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story