എൽ.ഡി.എഫ്​ പ്രവേശനം; ജനതാദൾ എസി​ലെ വലിയവിഭാഗം പുതിയ പാർട്ടിയിൽ ചേരാനൊരുങ്ങുന്നു

05:33 AM
13/01/2018
വൈ. ബഷീർ കണ്ണൂർ: പുതിയ പാർട്ടിയുമായി എം.പി. വീരേന്ദ്രകുമാർ എൽ.ഡി.എഫിലെത്തുേമ്പാൾ ജനതാദൾ എസിലെ വലിയൊരു വിഭാഗം ഇതിേലക്ക് കൂടുമാറാനൊരുങ്ങുന്നു. ഇതി​െൻറ ഭാഗമായുള്ള രഹസ്യ കൂടിക്കാഴ്ചകളും ചർച്ചകളും തുടങ്ങി. വീരേന്ദ്രകുമാർ എൽ.ഡി.എഫിലെത്തുന്നതോടെ ഇപ്പോഴുള്ള വിലപേശൽ ശക്തി കുറയുമെന്നതും നിലവിലെ നേതൃത്വത്തിനെതിരെ ഉയർന്നുവന്നിട്ടുള്ള അതൃപ്തിയുമാണ് പിണക്കങ്ങൾ മാറ്റിവെച്ച് വീരന് പിന്തുണ നൽകാൻ നീക്കം നടക്കുന്നതിന് പിന്നിൽ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം കമ്മിറ്റികളാണ് വീരേന്ദ്രകുമാറിനൊപ്പം നിൽക്കുകയെന്നാണ് വിവരം. ചില മുതിർന്ന നേതാക്കൾ ഇതുസംബന്ധിച്ച അവസാന ചർച്ചകൾ നടത്തിയിട്ടുണ്ട്. ദേശീയ നിർവാഹക സമിതിയിലെ അംഗങ്ങളിൽ ചിലരും പുതിയ പാർട്ടിയിലേക്ക് കൂടുമാറും. വീരേന്ദ്രകുമാറി​െൻറ പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഉടനെയുണ്ടാകും. പാർട്ടി രൂപവത്കരിച്ച് മുന്നണിയിൽ ചേരുന്നതി​െൻറ ഭാഗമായി ജനതാദൾ എസിലെ അടുപ്പക്കാരുമായി വീരൻതന്നെ ഇടപെട്ട് സംസാരിച്ചിരുന്നു. വിവിധ തലങ്ങളിലുള്ള കൂടിക്കാഴ്ചകളും നടന്നു. പുതിയ രാഷ്ട്രീയനീക്കങ്ങളുടെ സാധ്യത അന്വേഷിക്കുന്നതിനു പുറമെ, ഭരണത്തോടൊപ്പം ലഭിച്ച സ്ഥാനങ്ങൾ ജനതാദൾ എസ് പങ്കുവെച്ച രീതിയിലുള്ള അമർഷമാണ് മിക്ക നേതാക്കളിലുമുള്ളത്. എൽ.ഡി.എഫ് സർക്കാറി​െൻറ ഭാഗമായപ്പോൾ ലഭിച്ച 45 ബോർഡ് ഭാരവാഹിത്വങ്ങൾ ഭൂരിഭാഗവും നീലലോഹിതദാസ നാടാരുടെയും കെ. കൃഷ്ണൻകുട്ടിയുടെയും അടുപ്പക്കാർക്ക് മാത്രമാണ് നൽകിയതെന്നാണ് പ്രധാന ആരോപണം. അർഹതപ്പെട്ട ബോർഡ് അംഗത്വം ലഭിക്കുന്നതിന് പണം ആവശ്യപ്പെട്ട സംഭവങ്ങളും പാർട്ടിക്കുള്ളിൽ ചൂടായ ചർച്ചയായി ഉയരുന്നുണ്ട്. ഇൗ ആരോപണങ്ങൾതന്നെ പാർട്ടിക്കുള്ളിൽ വലിയ ചേരിതിരിവിന് വഴിയൊരുക്കിയിരുന്നു. വീരൻ പുതിയ നീക്കങ്ങളുമായി രംഗത്തെത്തിയതോടെ എതിർപ്പുള്ളവരെല്ലാം ഒരു ചേരിയിലേക്ക് മാറുന്നതിനുള്ള നീക്കമാണ് നടക്കുന്നത്.
COMMENTS