Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2018 10:56 AM IST Updated On
date_range 13 Jan 2018 10:56 AM ISTഭരണപരിഷ്‌കാര കമീഷൻ രണ്ടാം ഇടക്കാല റിപ്പോർട്ട് ഉടൻ നൽകും
text_fieldsbookmark_border
കണ്ണൂർ: ജനാധിപത്യ ഭരണസംവിധാനം അർഥപൂർണമാകാൻ ഭരണനേട്ടങ്ങൾ സാമൂഹികജീവിതത്തിെൻറ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ട പാവപ്പെട്ട ജനവിഭാഗങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്ന് സംസ്ഥാന ഭരണപരിഷ്‌കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. കണ്ണൂരിൽ കമീഷെൻറ പബ്ലിക് ഹിയറിങ്ങിന് അയച്ചുനൽകിയ പ്രസംഗത്തിലാണ് വി.എസ് ഇക്കാര്യം പറഞ്ഞത്. സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരൻമാർ, കുടിയേറ്റ തൊഴിലാളികൾ, മാനസിക--ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങിയവരുടെ ക്ഷേമ നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള അഭിപ്രായങ്ങളും നിർദേശങ്ങളുമാണ് പബ്ലിക് ഹിയറിങ്ങിലൂടെ കമീഷൻ തേടുന്നത്. കണ്ണൂരിലെ ഹിയറിങ്ങിന് ശേഷം രണ്ടാം ഇടക്കാല റിപ്പോർട്ടായി കമീഷൻ ശിപാർശകൾ സർക്കാറിന് സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ചരിത്രപരവും രാഷ്ട്രീയവുമായ കാരണങ്ങൾകൊണ്ട് ജീവിതത്തിെൻറ ഏറ്റവും താഴെക്കിടയിലും പിന്നറ്റങ്ങളിലും കിടക്കുന്ന ജനങ്ങൾക്ക് ജനാധിപത്യ ഭരണം വിഭാവനം ചെയ്യുന്ന ആനുകൂല്യങ്ങളും നേട്ടങ്ങളും യഥാസമയം അവർ അർഹിക്കുന്നതുപോലെ ലഭിക്കാറില്ല എന്നതാണ് വസ്തുത. നിയമപുസ്തകങ്ങളിലും ചട്ടങ്ങളിലുമെല്ലാം ധാരാളം നിർദേശങ്ങളും നിബന്ധനകളും ഉണ്ടെങ്കിലും അവയൊന്നും ഫലപ്രദമായി ഈ പാവപ്പെട്ട മനുഷ്യരുടെ ജീവിതപരിസരങ്ങളിലേക്ക് വെളിച്ചംവീശുന്നില്ല. ഇത്തരം മനുഷ്യരുടെ ജീവിതത്തിന് ജനാധിപത്യ ഭരണസംവിധാനം വിഭാവന ചെയ്യുന്ന ആനൂകൂല്യങ്ങളും സൗഭാഗ്യങ്ങളും എങ്ങനെ കരഗതമാക്കാം എന്ന അന്വേഷണമാണ് ഇപ്പോൾ കമീഷൻ നടത്തിക്കൊണ്ടിരിക്കുന്നത്. ഉദ്യോഗസ്ഥ-രാഷ്ട്രീയ-ഭരണ രംഗങ്ങളിൽനിന്ന് അഴിമതി തുടച്ചുനീക്കുന്നതിന് സഹായകമായ നിലയിൽ കേന്ദ്ര വിജിലൻസ് കമീഷൻ മാതൃകയിൽ സംസ്ഥാനത്തും വിജിലൻസ് കമീഷൻ രൂപവത്കരിക്കണം എന്ന ശിപാർശയാണ് കമീഷൻ പ്രഥമ റിപ്പോർട്ടായി സർക്കാറിന് സമർപ്പിച്ചതെന്നും വി.എസ് പറഞ്ഞു. കമീഷൻ മെംബർ സെക്രട്ടറി ഷീലാ തോമസാണ് വി.എസിെൻറ പ്രസംഗം പരിപാടിയിൽ വായിച്ചത്. കമീഷൻ അംഗം സി.പി. നായർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല കലക്ടർ മിർ മുഹമ്മദലി, അഡീഷനൽ സെക്രട്ടറി ടി.പി. ബാബു, വിദഗ്ധാംഗം മെൻറൽ ഹെൽത്ത് അതോറിറ്റി സെക്രട്ടറി ഡോ. ജയപ്രകാശ്, എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, അസി. കലക്ടർ ആസിഫ് കെ. യൂസഫ് എന്നിവർ സംബന്ധിച്ചു. മനോവെല്ലുവിളി നേരിടുന്നവരുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം കണ്ണൂർ: കണ്ണൂരിൽ നടന്ന സംസ്ഥാന ഭരണപരിഷ്‌കാര കമീഷെൻറ സിറ്റിങ്ങിൽ ഉയർന്നുകേട്ടത് മേനാവെല്ലുവിളി നേരിടുന്നവരും അവരുടെ കുടുംബങ്ങളും അനുഭവിക്കുന്ന കണ്ണീരിെൻറ നനവുള്ള അനുഭവസാക്ഷ്യങ്ങളായിരുന്നു. മേനാവെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസവും സംരക്ഷണവും സർക്കാർ കൂടുതൽ ഫലപ്രദമായി ഏറ്റെടുക്കണമെന്ന ആവശ്യമാണ് ഉയർന്നത്. മൂന്നു മക്കളും മേനാവെല്ലുവിളി നേരിടുന്ന പിതാവിെൻറയും മേനാവെല്ലുവിളി നേരിടുന്ന 27കാരിയായ മകളുള്ള പിതാവിെൻറയും വാക്കുകളിൽ അനുഭവത്തിെൻറ തീക്ഷ്ണതയുണ്ടായിരുന്നു. മേനാവെല്ലുവിളി നേരിടുന്ന മക്കളെ തങ്ങളുടെ കാലശേഷം ആരു സംരക്ഷിക്കുമെന്ന ആധിയാണ് രക്ഷിതാക്കൾ പങ്കുവെച്ചത്. സർക്കാർ ഇവരുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന ആവശ്യം സമാനദുഃഖം പങ്കിടുന്നവർ കൈയടിയോടെയാണ് വരവേറ്റത്. മേനാവെല്ലുവിളി നേരിടുന്ന അമ്മമാരുടെ കുഞ്ഞുങ്ങളെ ദത്ത് നൽകുന്ന കാര്യത്തിൽ പ്രത്യേക പരിഗണന വേണമെന്ന് ആവശ്യമുയർന്നു. ജുവനൈൽ കേസുകൾക്ക് പ്രത്യേക കോടതി രൂപവത്കരിക്കണം, തെരുവിൽ അലയുന്ന മേനാവെല്ലുവിളി നേരിടുന്ന രോഗികളുടെ പുനരധിവാസം ഉറപ്പാക്കുക, മേനാവെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി പ്രത്യേക കരിക്കുലം ആരംഭിക്കുക, മേനാവെല്ലുവിളി നേരിടുന്നവരുടെ പെൻഷൻ ലഭിക്കാനുള്ള നടപടികൾ ലഘൂകരിക്കുക, മേനാവെല്ലുവിളി നേരിടുന്നവർക്ക് ആശുപത്രികളിൽ പ്രത്യേക വാർഡുകൾ തുടങ്ങിയ ആവശ്യങ്ങളുയർന്നു. ഗാർഹിക പീഡനത്തിന് ഇരയാവുന്ന സ്ത്രീകൾക്ക് നിയമസഹായം എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കേണ്ടതിെൻറ ആവശ്യകതയാണ് ഒരു ഷെൽട്ടർ ഹോം സൂപ്രണ്ട് ചൂണ്ടിക്കാട്ടിയത്. വിദ്യാർഥികളുടെ ആത്മഹത്യകളിലേക്കുവരെ നയിക്കുന്ന സ്‌കൂളുകളിലെ അധ്യാപകരുടെ സ്റ്റാഫ് റൂം വിചാരണകൾ അവസാനിപ്പിക്കാൻ നിയമനിർമാണം വേണമെന്നായിരുന്നു ഒരു റിട്ട. പ്രിൻസിപ്പലിെൻറ അഭിപ്രായം. മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിലെ കാലതാമസം, ലേണിങ് ഡിസെബിലിറ്റി സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിലെ കാലതാമസംമൂലം ഡോക്ടർമാർ നേരിടുന്ന പ്രയാസങ്ങൾ തുടങ്ങിയവയും ചൂണ്ടിക്കാണിക്കപ്പെട്ടു. ഭരണപരിഷ്‌കാര കമീഷെൻറ നാലാമത്തേതും അവസാനത്തേതുമായ പബ്ലിക് ഹിയറിങ്ങാണ് കണ്ണൂരിൽ നടന്നത്. നേരത്തെ തിരുവനന്തപുരം, കൊച്ചി, പാലക്കാട് എന്നിവടങ്ങളിൽ സമാനമായ പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചിരുന്നു. സ്ത്രീകൾ, കുട്ടികൾ, മുതിർന്നപൗരന്മാർ, കുടിയേറ്റ തൊഴിലാളികൾ, മാനസിക--ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങിയവരുടെ ക്ഷേമ-നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള അഭിപ്രായങ്ങളും നിർദേശങ്ങളുമാണ് ഹിയറിങ്ങുകളിൽ സ്വീകരിച്ചത്. ഇവസംബന്ധിച്ച് സമഗ്രമായ പരിശോധന നടത്തി കമീഷൻ ശിപാർശകൾ രണ്ടാമത് ഇടക്കാല റിപ്പോർട്ടായി സർക്കാറിന് സമർപ്പിക്കുമെന്ന് കമീഷൻ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story