Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരജതജൂബിലി ആഘോഷം ...

രജതജൂബിലി ആഘോഷം മേരിഗിരി സ്‌കൂൾ രജതജൂബിലി ആഘോഷം 12 മുതൽ.

text_fields
bookmark_border
ശ്രീകണ്ഠപുരം: മേരിഗിരി സീനിയർ സെക്കൻഡറി സ്‌കൂൾ രജതജൂബിലി ആഘോഷം 12 മുതൽ 17 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 12-ന് രാവിലെ 9.30ന് മെഗാ എക്‌സിബിഷൻ ശ്രീകണ്ഠപുരം സി.ഐ വി.വി. ലതീഷ് ഉദ്ഘാടനംചെയ്യും. തലശ്ശേരി അതിരൂപത വികാരി ജനറൽ ഫാ. അലക്‌സ് താരാമംഗലം മുഖ്യാതിഥിയാകും. 13-ന് സ്‌കൂളിലെ പൂർവവിദ്യാർഥികളായ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. മുൻകാല അധ്യാപകെരയും പി.ടി.എ ഭാരവാഹികെളയും മാനേജ്‌മ​െൻറ് കമ്മിറ്റി അംഗങ്ങളെയും ആദരിക്കും. 16-ന് വൈകീട്ട് നഴ്‌സറി സ്‌കൂൾ വാർഷികം നടക്കും. 17ന് നടക്കുന്ന ജൂബിലി സമ്മേളനം തലശ്ശേരി അതിരൂപത സഹായ മെത്രാൻ ഡോ. ജോസഫ് പാംപ്ലാനി ഉദ്ഘാടനംചെയ്യും. സ്‌കൂളിലെ നീന്തൽക്കുളത്തി​െൻറ രൂപരേഖ പ്രകാശനം കെ.സി. ജോസഫ് എം.എൽ.എ നിർവഹിക്കും. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ ബ്രദർ പി.ടി. വർക്കി, പി.ടി.എ പ്രസിഡൻറ് അൻസു ജോർജ്, കെ.സി. ചാക്കോ, സേവ്യർ, എൻ.വി. പ്രേമാനന്ദ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story