Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2018 10:56 AM IST Updated On
date_range 8 Jan 2018 10:56 AM ISTസംഘർഷഭരിതം നാടകവേദി
text_fieldsbookmark_border
തൃശൂർ: അപ്പീൽപ്രളയവും നാടകം കാണാനെത്തിയവരുടെ തിരക്കും ഹൈസ്കൂൾ വിഭാഗം നാടകവേദിയെ സംഘർഷഭരിതമാക്കി. സൂചി കുത്താനിടമില്ലാത്തവിധം നിറഞ്ഞ സംഗീത നാടക അക്കാദമി ഹാളിലാണ് ഞായറാഴ്ച രാവിലെ 10.10ഓടെ നാടകം തുടങ്ങിയത്. നേരിട്ട് യോഗ്യത നേടിയവരുടെ അവസരം വൈകിയതും ഹാളിനു പുറത്തു നിന്നവർക്ക് നാടകം കാണാൻ സജ്ജീകരണമൊരുക്കാത്തതും മൂലം ബഹളമയത്തോടെയായിരുന്നു തുടക്കം. അപ്പീലുകളുടെ തള്ളിക്കയറ്റത്തിൽ 27 ടീമുകളാണ് നാടകാവതരണത്തിനെത്തിയത്. അഞ്ച് ക്ലസ്റ്ററുകളായി തിരിച്ചുള്ള മത്സരക്രമത്തിൽ നേരിട്ടു യോഗ്യത നേടിയ മിക്ക ടീമുകളുടെയും അവസരം വൈകുന്നതും പ്രതിഷേധത്തിനിടയാക്കി. ആദ്യ ക്ലസ്റ്ററിൽ നാടകം അവതരിപ്പിച്ച എട്ട് ടീമിൽ അഞ്ചും അപ്പീൽ വഴി എത്തിയവരായിരുന്നു. നിലവിലെ സമയക്രമം അനുസരിച്ച് 27ാമത്തെ ടീം മത്സരിക്കുേമ്പാൾ തിങ്കളാഴ്ചയാകും. അപ്പീലുകാർക്ക് മുൻഗണന കിട്ടുന്നതുൾെപ്പടെയുള്ളവ സംഘാടകരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചവർക്ക് നിരാശയായിരുന്നു ഫലം. ഇതിനിടെ ആദ്യ നാടകാവതരണം കഴിഞ്ഞപ്പോൾ ഹാളിൽ ബഹളം തുടങ്ങി. 600 പേരെ ഉൾക്കൊള്ളാവുന്ന ഹാളിൽ ഇരട്ടിയിലധികം പേരാണ് എത്തിയത്. വേദിക്കു മുൻവശത്തെ ഒഴിഞ്ഞ കസേരകളിൽ ഇരിക്കാൻ കാണികൾ തിരക്കുകൂട്ടി. മുന്നിൽ ഇടംപിടിച്ചവരെ നാടകത്തിെൻറ ഇടവേളകളിൽ പൊലീസ് മാറ്റാൻ ശ്രമിച്ചത് വാക്തർക്കത്തിനും ബഹളത്തിനും ഇടയാക്കി. നാടകം കാണാനെത്തിയ മന്ത്രി എ.സി. മൊയ്തീനോട് നാടകപ്രവർത്തകരായ ശശിധരൻ നടുവിൽ, പ്രഭലൻ എന്നിവരുടെ േനതൃത്വത്തിൽ കാണികൾ പരാതി പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ മന്ത്രി വി.എസ്. സുനിൽകുമാറും സ്ഥലത്തെത്തി. അഞ്ചു നാടകം കഴിഞ്ഞപ്പോൾ എല്ലാ ഇരിപ്പിടങ്ങളിലും കാണികൾക്ക് ഇരിക്കാൻ അവസരം ഒരുക്കി. ഹാളിനു പിറകിലെ മുരളി തിയറ്ററിലെ വേദിയിൽ സ്ക്രീനിലൂടെയും നാടകം പ്രദർശിപ്പിച്ചു. ഇതോടെയാണ് പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരമുണ്ടായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story