Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 11:01 AM IST Updated On
date_range 7 Jan 2018 11:01 AM ISTചരിത്രം തീർത്ത് ദൃശ്യവിസ്മയം
text_fieldsbookmark_border
ചരിത്രം തീർത്ത് ദൃശ്യവിസ്മയം തൃശൂർ: ഘോഷയാത്രയെ ചരിത്രമാക്കി ദൃശ്യവിസ്മയം ചരിത്രം തീർത്തു. കേരളീയ തനതുകലകളുടെ വിസ്മയച്ചെപ്പുതുറന്നപ്പോൾ തേക്കിന്‍കാട് മൈതാനം പുളകം കൊണ്ടു. കലോത്സവ ഉദ്ഘാടനത്തിെൻറ മുന്നോടിയായി പ്രധാനവേദിക്ക് മുന്നിലാണ് കേരളീയ തനതുകലകളുടെ ദൃശ്യാവിഷ്ക്കാരം വിസ്മയമായത്. തേക്കിൻകാട്ടിലെ 12 മരച്ചുവടുകളില്‍ കുമ്മാട്ടി, പുലിക്കളി, ഓട്ടന്തുള്ളല്‍, ഒപ്പന, ദഫ്മുട്ട്, കോല്‍ക്കളി, തെയ്യം, മയൂരനൃത്തം, പൂരക്കളി, ചവിട്ടുനാടകം, പരിചമുട്ടുകളി, മാർഗംകളി എന്നീ കേരളത്തിെൻറ തനതുകലകളുടെ ആവിഷ്ക്കാരമുണ്ടായി. പ്രത്യേകം അലങ്കരിച്ച വൃക്ഷത്തറകളിൽ വാദ്യമേള അകമ്പടിയോടെയാണ് കലാരൂപങ്ങള്‍ ചുവടുവെച്ചത്. സൂര്യ കൃഷ്ണാമൂര്‍ത്തി രൂപപ്പെടുത്തിയ ദൃശ്യാവിഷ്കാരത്തിൽ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളാണ് പെങ്കടുത്തത്. രാവിലെ 8.45 നാണ് ദൃശ്യ വിസ്മയ പൊലിമ ഉത്സവലഹരി പകര്‍ന്നത്. മന്ത്രിമാരായ പ്രഫ.സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍, എ.സി. മൊയ്തീന്‍, എം.എല്‍. എ മാരായ അഡ്വ. കെ. രാജന്‍, കെ.വി. അബ്ദുൽ ഖാദര്‍, മുരളി പെരുനെല്ലി, മേയര്‍ അജിത ജയരാജന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, ജില്ല കലക്ടര്‍ ഡോ.എ. കൗശിഗന്‍, സബ് കലക്ടര്‍ ഡോ. രേണുരാജ്, ഡെപ്യൂട്ടി മേയര്‍ ബീന മുരളി മുതാലയവരുടെ നേതൃത്വത്തില്‍ 12 മരച്ചുവടുകളും സന്ദര്‍ശിച്ചു. തൃശൂരിെൻറ തനതു കലാരൂപങ്ങളായ കുമ്മാട്ടികളിക്കും പുലിക്കളിക്കും വന്‍ ജനക്കൂട്ടമാണുണ്ടായത്. തുടര്‍ന്ന് 1000 വിദ്യാർഥികള്‍ അണിനിരന്ന മെഗാതിരുവാതിര ഒന്നാം വേദിക്ക് മുന്നില്‍ അരങ്ങേറി. ചുവടുവെച്ചത് 1000 അംഗനമാർ തൃശൂർ: 'തുമ്പപ്പൂമാലയും ഗംഗാനീരും കൊന്നപ്പൂ ചൂടുന്ന തമ്പുരാനേ...'എന്ന വരികൾക്ക് ചുവടുവെച്ചത് 1000 അംഗനമാർ. ജില്ലയിലെ 22 സ്കൂളുകളിൽ നിന്നുളള വിദ്യാർഥിനികൾ മെഗാതിരുവാതിരയിൽ അണിനിരന്ന് കേലാത്സവത്തിന് മാറ്റുകൂട്ടി. മുതിർന്ന തിരുവാതിരക്കളി നർത്തകി മാലതിയായിരുന്നു തിരുവാതിരക്കളിയുടെ സംവിധാനം. പ്രായം 83 കഴിഞ്ഞിട്ടും താളംപിടിച്ച് മാലതി ടീച്ചറുണ്ടായിരുന്നു. മൂന്നുമാസമായി ഇൗ പെൺകുട്ടികൾ മാലതിയുടെ ചൊല്ലിനും പാട്ടിനും കാതോർത്ത് ചുവടുവെച്ച് പരിശീലിക്കുകയായിരുന്നു. ഒാരോ ചുവടുകളുടെ ഏറ്റക്കുറച്ചിലുകൾ ചൂണ്ടിക്കാട്ടി അവർ രാവിലെയും പരിശീലിപ്പിച്ചിരുന്നു. എൽത്തുരുത്ത് സെൻറ് അലോഷ്യസ് സ്കൂളിലെ ഹയർ സെക്കൻഡറി വിദ്യാർഥികളുടേതായിരുന്നു ഗാനാലാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story