Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 10:56 AM IST Updated On
date_range 7 Jan 2018 10:56 AM ISTമാഹി സി.ഐക്കെതിരെ കേസെടുക്കാൻ ഹൈകോടതി ഉത്തരവ്
text_fieldsbookmark_border
മാഹി: മാഹി സർക്കിൾ ഇൻസ്‌പെക്ടർ തീരദേശ എസ്.ഐയുടെ വീട്ടിൽ അനധികൃതമായി െറയിഡ് നടത്തിയതിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ മദ്രാസ് ഹൈകോടതി ഉത്തരവിട്ടു. നവംബർ 22ന് മാഹി സി.ഐ ആർ. ഷണ്മുഖവും സംഘവും തീരദേശ എസ്.ഐ പി.പി. ജയരാജെൻറ വീട്ടിൽ അതിക്രമിച്ച് കയറി വീട് പരിശോധന നടത്തിയതായാണ് പരാതി. 23ന് ജയരാജെൻറ ഭാര്യ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. എസ്.ഐ പി.പി. ജയരാജൻ പൂഴിത്തലയിലെ നകുലനെ മർദിച്ചതായ പരാതിയിലാണ് സി.ഐയുടെ നേതൃത്വത്തിൽ വീട്ടിൽ പരിശോധന നടത്തിയത്. സി.ഐക്കെതിരെ കേസെടുക്കാൻ മാഹി പൊലീസ് സൂപ്രണ്ടിനും പുതുച്ചേരി ഡി.ജി.പിക്കും കോടതി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story