Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 10:56 AM IST Updated On
date_range 7 Jan 2018 10:56 AM ISTഏഴാംതരം തുല്യത പരീക്ഷ: മൂല്യനിർണയം പൂർത്തിയായി
text_fieldsbookmark_border
കണ്ണൂർ: സാക്ഷരത മിഷൻ ഡിസംബർ 16, 17 തീയതികളിൽ നടത്തിയ ഏഴാംതരം തുല്യത പരീക്ഷ മൂല്യനിർണയം പൂർത്തിയായി. ജില്ലയിൽ പരീക്ഷ എഴുതിയ 363 പഠിതാക്കളുടെ ഉത്തരപേപ്പറുകളുടെ മൂല്യനിർണയമാണ് പാലയാട് ഡയറ്റിെൻറ നേതൃത്വത്തിൽ പൂർത്തിയായത്. ഡയറ്റ് പ്രിൻസിപ്പൽ കെ. പ്രഭാകരൻ, സാക്ഷരത -തുല്യത പദ്ധതികളുടെ ചുമതല വഹിക്കുന്ന സീനിയർ ഫാക്കൽറ്റി ഇ. പത്്മനാഭൻ എന്നിവർ മൂല്യനിർണയത്തിന് നേതൃത്വം നൽകി. മാർക്ക് േക്രാഡീകരണം സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്ററും ഡയറ്റ് പ്രിൻസിപ്പലും ഒപ്പുെവച്ച് സംസ്ഥാനതല ഫലപ്രഖ്യാപനത്തിനായി സംസ്ഥാന സാക്ഷരത മിഷന് സമർപ്പിച്ചു. ജനുവരി 10നകം ഫലപ്രഖ്യാപനമുണ്ടാകും. ഏഴാംതരം വിജയിക്കുന്നവർക്ക് ഈ വർഷം തന്നെ പത്താംതരം തുല്യത കോഴ്സിന് ചേരാൻ അവസരമുണ്ടാകുമെന്നും ജില്ല കോഓഡിനേറ്റർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story