Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 10:53 AM IST Updated On
date_range 7 Jan 2018 10:53 AM ISTഅപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കണ്ണൂർ: കൃഷി വ്യാപനവും കാർഷികോൽപാദന വർധനവും ഉൽപന്ന സംസ്കരണവും ലക്ഷ്യമിട്ട് കൃഷി വകുപ്പ് അവാർഡുകൾ നൽകുന്നു. 2017ലെ മികച്ച കർഷകർ, ജൈവകർഷകർ, സ്കൂൾ-കോളജ് തലത്തിൽ കർഷക പ്രതിഭ, ഏറ്റവും നല്ല ഫാം ജേണലിസ്റ്റ്, കർഷക തൊഴിലാളി, പാടശേഖര സമിതി, കൃഷി ശാസ്ത്രജ്ഞർ തുടങ്ങി 30ഒാളം ഇനങ്ങളിലായി ജേതാക്കൾക്ക് 10,000 രൂപ മുതൽ രണ്ടുലക്ഷം വരെ വ്യക്തിഗത കാഷ് അവാർഡും സ്വർണമെഡലും സമ്മാനങ്ങളും നൽകും. തെങ്ങുകയറ്റ മത്സരത്തിലെ ജേതാവിന് 25,000 രൂപ കാഷ് അവാർഡും സ്വർണ മെഡലും ഫലകവും നൽകും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ പൂരിപ്പിച്ച് ഫെബ്രുവരി 10നുമുമ്പ് അതത് കൃഷിഭവനുകളിൽ നൽകണം. ഫോൺ: 0497 -2706153.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story