Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 10:53 AM IST Updated On
date_range 7 Jan 2018 10:53 AM ISTഉന്നത വിജയികൾക്ക് സമ്മാന വിതരണം
text_fieldsbookmark_border
കണ്ണൂർ: ഗവ. സിറ്റി ഹയര്‍സെക്കൻഡറി സ്കൂളില്‍നിന്ന് 2016-17 അധ്യയന വര്‍ഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികള്‍ക്കുള്ള കാഷ് അവാര്‍ഡും മെമേൻറായും വിതരണം ചെയ്തു. പ്ലസ് ടു കോമേഴ്സ് വിഷയത്തില്‍ വി.വി. സ്നേഹപ്രഭ, ഹ്യുമാനിറ്റീസ് വിഷയത്തില്‍ കെ. ഷാഹിന, എസ്.എസ്.എൽ.സി വിഭാഗത്തില്‍ ഇമ്രാന്‍ സുഹാലെ എന്നിവര്‍ക്ക് കണ്ണൂര്‍ സിറ്റി പ്രവാസി കൂട്ടായ്മയുടെ (കെ.സി.പി.കെ) പ്രസിഡൻറ് മുഹമ്മദ് ഇഖ്ബാല്‍ സമ്മാനം വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ. ആസാദ് അധ്യക്ഷത വഹിച്ചു. അടുത്തവര്‍ഷം മുതല്‍ അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന വിദ്യാർഥികള്‍ക്കുകൂടി കെ.സി.പി.കെയുടെ പേരില്‍ കാഷ് അവാര്‍ഡ് നൽകുമെന്ന് സംഘടന അറിയിച്ചു. സ്കൂളില്‍ മൂന്ന് സ്മാര്‍ട്ട് ക്ലാസ് റൂം കൂടി ആരംഭിക്കുന്നതിനാവശ്യമായ ഭൗതിക സാഹചര്യം ഒരുക്കും. ഭാവിയില്‍ സ്കൂളില്‍ സി.സി.ടി.വി കാമറയടക്കം സ്ഥാപിക്കാൻ സഹായം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. കൂട്ടായ്മ ചെയര്‍മാന്‍ സിയാൽ വീട്ടില്‍ ഫസൽ, വൈസ് പ്രസിഡൻറ് നൗഷാദ് തമ്പുരാന്‍കണ്ടി, എക്സിക്യൂട്ടിവ് അംഗങ്ങളായ പി.വി. നസീര്‍ (സൗദി), കാസിം (സൗദി), അധ്യാപകരായ സരസ്വതി, ഇഖ്ബാൽ, അബ്ദുൽ സത്താര്‍, പി.ടി.എ വൈസ് പ്രസിഡൻറ് കെ.പി. ഷരനാധനൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ എം.സി. അബ്ദുൽ ഖല്ലാക്ക്, കളത്തില്‍ സലീം, അഹ്സാബ് എന്നിവര്‍ സംസാരിച്ചു. ഇടത്തറയില്‍ ഷറഫു, റഫീഖ് കുവൈത്ത്, ഫയാസ് കുവൈത്ത്, മെഹറൂഫ്, ഫൈസൽ, എം. ഷംസുദ്ദീന്‍, താഹിറ, പി. ഫര്‍സാന എന്നിവര്‍ പങ്കെടുത്തു. പ്രധാനാധ്യാപകന്‍ പവനന്‍ സ്വാഗതവും മദര്‍ പി.ടി.എ പ്രസിഡൻറ് വി.വി. ഫാത്തിമ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story