Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസജി ബഷീറിന്​ കെൽപാം...

സജി ബഷീറിന്​ കെൽപാം എം.ഡിയായി നിയമനം

text_fields
bookmark_border
തിരുവനന്തപുരം: കേരള സംസ്ഥാന പന ഉൽപന്ന വികസന തൊഴിലാളി ക്ഷേമ കോർപറേഷൻ (കെൽപാം) മാനേജിങ് ഡയറക്ടറായി സജി ബഷീറിനെ നിയമിച്ചു. ഒേട്ടറെ വിജിലൻസ് കേസുകളിൽ അന്വേഷണം നേരിടുന്ന ഇദ്ദേഹത്തിന് ഹൈകോടതി നിർദേശ പ്രകാരമാണ് സർക്കാർ വീണ്ടും നിയമനം നൽകിയത്. കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വൽ ആൻഡ് റിപ്രോഗ്രാഫിക് സ​െൻറർ എം.ഡി ആയാണ് സജി ബഷീറിനെ ആദ്യം നിയമിക്കുന്നത്. പ്രബേഷൻ കാലയളവിൽ സിഡ്കോയിൽ എം.ഡി ആയി. 2011 ഫെബ്രുവരി 24ന് റിപ്രോഗ്രാഫിക് സ​െൻററിൽ നിന്ന് നീക്കി. സിഡ്കോയിൽ എം.ഡിയായിരിക്കെ സർക്കാറിന് 5.47 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് സി.എ.ജി കണ്ടെത്തിയിരുന്നു. മേനംകുളം ടെലികോം സിറ്റി ഇടപാടിലും ഒലവക്കോട് സിഡ്കോ വ്യവസായ കേന്ദ്രത്തിൽ ഷെഡ് വാടക സംബന്ധിച്ച കേസിലും വിജിലൻസ് അന്വേഷണം നേരിടുന്നു. ഇതിനിടയിലാണ് നിയമനം നിഷേധിക്കുെന്നന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഹൈകോടതിയെ സമീപിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story