Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരിക്കുകൾക്കി​െട...

പരിക്കുകൾക്കി​െട ഇക്കുറിയും കലോത്സവത്തിന്​ ജയനെത്തി

text_fields
bookmark_border
പരിക്കുകൾക്കിെട ഇക്കുറിയും കലോത്സവത്തിന് ജയനെത്തി തൃശൂർ: പരിക്കുകൾക്കിടയിലും കലോത്സവം ആസ്വദിക്കാൻ ഇക്കുറിയും ഡോ. എം.വി. ജയനെത്തി. 1989–90 കലോത്സവത്തിൽ ചെണ്ടമേളത്തിലെ മത്സരാർഥിയും വിജയിയുമായിരുന്ന ജയൻ ശനിയാഴ്ച വേദി 15ൽ അരങ്ങേറിയ പഞ്ചവാദ്യം കാണാനാണ് പരിക്കേറ്റ കാലുകളോടെ എത്തിയത്. രണ്ടുദിവസം മുമ്പാണ് കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ ഇലക്ട്രിക്കൽ എൻജിനീയറിങ് വകുപ്പ് മേധാവിയായ ഇദ്ദേഹത്തിന് അപകടം സംഭവിക്കുന്നത്. നടക്കാൻ പ്രയാസമുള്ളതിനാൽ വാക്കറി​െൻറ സഹായത്തോടെയാണ് കലോത്സവം ആസ്വദിക്കാനെത്തിയത്. തുടർച്ചയായ ആറാം തവണയാണ് എത്തുന്നത്. സ്കൂൾ കാലത്തിനുശേഷം കോട്ടയത്ത് നടന്ന കലോത്സവത്തിൽ കഥകളിയിൽ മത്സരാർഥിയായി മകൾ ആരുണി എത്തിയതോടെയാണ് വീണ്ടും വേദികളിൽ സജീവമാകുന്നത്. ഇദ്ദേഹത്തിനൊപ്പം ഭാര്യ രാധാദേവിയും രണ്ടാമത്തെ മകളായ മിഥിലയും കലോത്സവ നഗരിയിൽ എത്തിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story