Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 10:53 AM IST Updated On
date_range 7 Jan 2018 10:53 AM ISTചൂളിയാട് കടവ് ബാങ്കിനു സമീപം കുടിവെള്ള വിതരണ പദ്ധതി നടപ്പിലാക്കുന്നു
text_fieldsbookmark_border
ഇരിക്കൂർ: മലപ്പട്ടം പഞ്ചായത്തിലെ ചൂളിയാട് കടവ് ബാങ്കിനു സമീപം ബ്ലോക്ക് പഞ്ചായത്തിെൻറ കീഴിൽ കുടിവെള്ള വിതരണ പദ്ധതി തുടങ്ങാൻ നടപടിയായി. 15 ലക്ഷം രൂപ എസ്റ്റിമേറ്റിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ കിണർ, വാട്ടർ ടാങ്ക് എന്നിവക്കുവേണ്ട സ്ഥലം കുട്ടാവിലെ ഹിജാസ് സൂപ്പർ മാർക്കറ്റ് ഉടമ പി.വി. ഇസ്മാഈലും നമ്പ്യാർ കണ്ടി നാരായണനും സംഭാവന ചെയ്തിട്ടുണ്ട്. മലപ്പട്ടം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെംബർ ബാലകൃഷ്ണെൻറ ശ്രമഫലമായാണ് പദ്ധതി അനുവദിച്ചത്. പ്രദേശത്തെ നൂറോളം വീട്ടുകാർക്ക് കുടിവെള്ളം എത്തിക്കാൻ കഴിയുമെന്നാണ് ലക്ഷ്യമിടുന്നത്. ഇതിനായി ജനകീയ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചു. പരിപാടികൾ ഇന്ന് ഇരിക്കൂർ ഡയനാമോസ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയം: ഡയനാമോസ് അഖിലേന്ത്യ സെവൻസ് ഫുട്ബൾ ടൂർണമെൻറ് 800 ഇരിക്കൂർ മണ്ണൂർ കടവ് പാലം: മുള്ള്യം മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം - 5.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story