Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവയനാട് ചുരംരഹിത പാത,...

വയനാട് ചുരംരഹിത പാത, കണ്ണൂർ വിമാനത്താവളം^മാനന്തവാടി നാലുവരിപ്പാത പൊതുമരാമത്ത് അധികൃതരുമായി ചർച്ച നടത്തി

text_fields
bookmark_border
വയനാട് ചുരംരഹിത പാത, കണ്ണൂർ വിമാനത്താവളം-മാനന്തവാടി നാലുവരിപ്പാത പൊതുമരാമത്ത് അധികൃതരുമായി ചർച്ച നടത്തി കേളകം: മലയോര ജനകീയ വികസന സമിതി ഭാരവാഹികൾ വയനാട് പൊതുമരാമത്ത് അധികൃതരുമായി ചർച്ച നടത്തി. റോഡ് വികസനത്തിനായി കേളകം കേന്ദ്രീകരിച്ച് രൂപവത്കരിച്ച മലയോര ജനകീയ വികസന സമിതി ചെയർമാൻ പി.എ.ദേവസ്യ, പി.തങ്കപ്പൻ മാസ്റ്റർ, എം.വി.ചാക്കോ, സ്കറിയ തുരുത്തിയിൽ, പി.എസ്.മോഹനൻ തുടങ്ങിയവരാണ് മാനന്തവാടിയിലെത്തി പൊതുമരാമത്ത് അധികൃതരെ കണ്ട് ചർച്ച നടത്തിയത്. വയനാട്ടിലേക്കുള്ള ചുരംരഹിത പാതയായ നിർദിഷ്ട അമ്പായത്തോട് - 44-ാം മൈൽ തലപ്പുഴ റോഡ് സംബന്ധിച്ച സർക്കാർ നിർദേശ പ്രകാരം ഉടൻ പഠനം നടത്തുമെന്ന് പി.ഡബ്ല്യു.ഡി അധികൃതർ ജനകീയ സമിതി നേതാക്കൾക്ക് ഉറപ്പ് നൽകി. കണ്ണൂർ വിമാനത്താവളം-മാനന്തവാടി നാലുവരിപ്പാത സർവേ നടപടികൾ ആരംഭിക്കും. ഇരു പദ്ധതികളെക്കുറിച്ചും വിശദമായ പരിഗണനക്കായി പതിനഞ്ചിന് വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, ഇരു ജില്ലകളിലെ ജനപ്രതിനിധികൾ, ജനകീയ സമിതി നേതാക്കൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെട്ട വിപുലമായ യോഗം വിളിച്ചുചേർക്കും. ചുരംരഹിത പാതയുടെ സാധ്യതാ പഠനം ഉടൻ നടത്താനാണ് ഇരു ജില്ലകളിലെയും എക്സിക്യൂട്ടിവ് എൻജിനീയർമാർക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിർദേശം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story