Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 10:53 AM IST Updated On
date_range 7 Jan 2018 10:53 AM ISTഭരണഘടന പോലും അട്ടിമറിക്കപ്പെടുന്ന കാലത്ത് ഐക്യം അനിവാര്യം ^ഹൈദരലി ശിഹാബ് തങ്ങൾ
text_fieldsbookmark_border
ഭരണഘടന പോലും അട്ടിമറിക്കപ്പെടുന്ന കാലത്ത് ഐക്യം അനിവാര്യം -ഹൈദരലി ശിഹാബ് തങ്ങൾ തളിപ്പറമ്പ്: ഭരണഘടന പോലും അട്ടിമറിക്കാൻ ശ്രമിക്കുന്ന കാലഘട്ടത്തിൽ ഐക്യം അനിവാര്യമാണെന്നും മാനവികമായ സാഹോദര്യം നിലനിർത്തേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. തളിപ്പറമ്പ് ചെനയന്നൂരിൽ നവീകരിച്ച ജുമാമസ്ജിദിെൻറയും നൂറുൽഹുദാ മദ്റസയുടെയും ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെനയന്നൂർ ജമാഅത്ത് മഹല്ല് പ്രസിഡൻറ് കെ.പി. മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷതവഹിച്ചു. വി.കെ. അബ്ദുൽ ഖാദർ മൗലവി, വി.പി. വമ്പൻ, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, മഹമൂദ് അള്ളാംകുളം, അബ്ദുല്ല അമാനി അരിയിൽ, ഉമർ നദ്‌വി തോട്ടീക്കൽ, സിറാജുദ്ദീൻ ദാരിമി കക്കാട്, സി.പി.വി. അബ്ദുല്ല, അബൂബക്കർ വായാട്, കെ. മുസ്തഫ ഹാജി, കെ.സി. അബ്ദുൽ ഷുക്കൂർ ഫൈസി, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, പി.വി. അബ്ദുൽ ഷുക്കൂർ ഫൈസി, അബൂബക്കർ ബാഖവി പൊന്നാനി, ശംസുദ്ദീൻ അൽഹസനി എന്നിവർ സംസാരിച്ചു. എൻ.എ. സിദ്ദീഖ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story