Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 10:53 AM IST Updated On
date_range 7 Jan 2018 10:53 AM ISTഹൈദരലി തങ്ങൾ സന്ദർശിച്ചു
text_fieldsbookmark_border
തളിപ്പറമ്പ്: മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറും തളിപ്പറമ്പ് നഗരസഭ ചെയർമാനുമായിരുന്ന കെ.വി. മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ വസതി മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. ശനിയാഴ്ച രാവിലെയാണ് ഹൈദരലി തങ്ങൾ തളിപ്പറമ്പ് ഫാറൂഖ് നഗറിലെ കെ.വിയുടെ മകൻ സി.പി. ബഷീറിെൻറ വസതിയിലെത്തിയത്. കാൽമണിക്കൂറോളം അവിടെ െചലവഴിച്ച തങ്ങൾ കുടുംബാംഗങ്ങളെ സാന്ത്വനിപ്പിച്ചു. പ്രത്യേക പ്രാർഥനയും നടത്തി. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി, ജില്ല നേതാക്കളായ വി.പി. വമ്പൻ, അഡ്വ. എസ്. മുഹമ്മദ്, ഇബ്രാഹിംകുട്ടി തിരുവട്ടൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story