Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 10:51 AM IST Updated On
date_range 7 Jan 2018 10:51 AM IST െറസിഡൻഷ്യൽ കോഴ്സ്
text_fieldsbookmark_border
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ, എൻ.യു.എൽ.എമ്മിന് കീഴിൽ നടത്തപ്പെടുന്ന സൗജന്യ െറസിഡൻഷ്യൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നഗരസഭ പരിധിയിൽ താമസിക്കുന്ന 18നും 35നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്കാണ് അവസരം. കോഴ്സ് ഫീ, ഭക്ഷണം, താമസം തുടങ്ങിയ െചലവുകൾ സർക്കാർ വഹിക്കും. കോഴ്സ്: പരിശീലനം നൽകുന്ന സ്ഥാപനവും യോഗ്യതയും ബ്രാക്കറ്റിൽ -ഡയറ്റ് അസിസ്റ്റൻറ് (ലൂർദ് ഹോസ്പിറ്റൽ, തളിപ്പറമ്പ്, യോഗ്യത: പ്ലസ് ടു), ലാബ് ടെക്‌നീഷ്യൻ (ഭാരത് സേവക് സമാജ്, സുൽത്താൻ ബത്തേരി, യോഗ്യത: പ്ലസ് ടു ബയോളജി), ആയുർവേദ സ്പാ തെറപ്പിസ്റ്റ്(ജൻ ശിക്ഷൺ സൻസ്ഥാന, ബത്തേരി, യോഗ്യത: പ്ലസ് ടു, യുവതികൾക്ക് മാത്രം), ഡാറ്റ എൻട്രി ഓപറേറ്റർ, ഇൻസ്റ്റലേഷൻ ടെക്‌നീഷ്യൻ കമ്പ്യൂട്ടിങ്, ഓപറേറ്റർ കോൺവെൻഷനെൽ ട്യൂണിങ് (എൻ.ടി.ടി.എഫ്, മലപ്പുറം), സി.എൻ.സി ഓപറേറ്റർ (എൻ.ടി.ടി.എഫ്, തലശ്ശേരി). അപേക്ഷിക്കാനുള്ള അവസാന തീയതി: ജനുവരി 12. ഫോൺ: 0460 2203190, 9961038372.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story