Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്കൂള്‍ കെട്ടിട...

സ്കൂള്‍ കെട്ടിട നിർമാണത്തിന് 14.70 കോടി

text_fields
bookmark_border
പയ്യന്നൂര്‍:- പെരിങ്ങോത്ത് മോഡൽ റസിഡൻഷ്യൽ സ്കൂൾ കെട്ടിടം നിർമിക്കുന്നതിനായി 14 കോടി 70 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി സി. കൃഷ്ണൻ എം.എൽ.എ അറിയിച്ചു. പട്ടികജാതി-വർഗ വികസന വകുപ്പിന് കീഴിലുള്ള ഈ സ്ഥാപനത്തിന് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മ​െൻറ് ഫണ്ട് ബോർഡിൽ (കിഫ്ബി) നിന്നാണ് തുക അനുവദിച്ചത്. പിന്നാക്ക വിഭാഗങ്ങളിൽപെടുന്ന പ്രത്യേകിച്ചും പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുകയെന്നതാണ് ഈ സ്ഥാപനത്തി​െൻറ ലക്ഷ്യം. എം.ആര്‍.എസ് സ്കൂള്‍ നേരത്തേ അനുവദിച്ചിരുന്നെങ്കിലും ഭൂമിയും കെട്ടിടവുമില്ലത്താതിനാല്‍ സ്കൂള്‍ തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പെരിങ്ങോം ഗവ.കോളജിന് സമീപത്ത് പത്തേക്കർ ഭൂമി സി. കൃഷ്ണൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ഇതിനായി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story