Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 10:51 AM IST Updated On
date_range 7 Jan 2018 10:51 AM ISTkoya kappad ദഫ്മുട്ട് വേദിക്ക് ആലസം തറവാടിെൻറ മൊഞ്ച്...
text_fieldsbookmark_border
koya kappad ദഫ്മുട്ട് വേദിക്ക് ആലസം തറവാടിെൻറ മൊഞ്ച്... തൃശൂർ: മാപ്പിളകലാ കൈരളിയുടെ തുടിപ്പറിഞ്ഞ കാപ്പാട് ആലസം വീട്ടിൽ തറവാടിെൻറ പകിട്ട് ദഫ്മുട്ട് വേദിയുടെ മൊഞ്ച് വർധിപ്പിച്ചു. നാലാം തലമുറക്കാരൻ കോയ കാപ്പാടിെൻറ ശിഷ്യർ വേദി കീഴടക്കി. ഹൈസ്കൂൾ വിഭാഗം ദഫ്മുട്ടിൽ നാല് ടീമുകളാണ് ഇദ്ദേഹത്തിെൻറ ശിക്ഷണത്തിലുള്ളത്. ഗവ. എച്ച്.എസ്.എസ് തിരുവണ്ണൂർ, പി.പി.എം എച്ച്.എസ് കൊട്ടൂക്കര, ഡബ്ല്യു.എം.ഒ.എച്ച്.എസ് പിണങ്ങോട്, സി.എച്ച്.എം.എച്ച്.എസ് വാരം എന്നീ സ്കൂളുകളിലെ ശിഷ്യരുമായാണ് ഇക്കുറിയെത്തിയത്. ആദ്യകാലത്ത് മുസ്ലിം വീടുകളിൽ മാത്രമായി ഒതുങ്ങിയിരുന്ന കലാരൂപത്തെ പുറംലോകത്തെത്തിച്ചതിനു പിന്നിൽ ആലസം വീട്ടിൽ തറവാടിന് വലിയ പങ്കുണ്ട്. കലോത്സവവേദിയിൽ 1992ൽ ദഫ്മുട്ട് മത്സരയിനമായി പ്രഖ്യാപിക്കുന്നതിനു പിന്നിൽ കോയ കാപ്പാടിെൻറ പിതാവ് ഉസ്താദ് അഹമ്മദ് കുട്ടി മുസ്ലിയാരുടെ പരിശ്രമമുണ്ടായിരുന്നു. 1977ലാണ് പൊതുവേദിയിലേക്ക് ദഫ്മുട്ട് എത്തുന്നത്. മുൻ വർഷങ്ങളിലും ഒന്നാം സ്ഥാനം നേടിയത് കോയയുടെ ശിഷ്യരാണ്. 170 കുട്ടികൾക്കാണ് ആലസം തറവാട്ടിൽ ഈ വർഷം ശിക്ഷണം നൽകിവരുന്നത്. ബിരുദാനന്തര ബിരുദവും പിഎച്ച്.ഡിയും പൂർത്തിയാക്കിയ ഇദ്ദേഹം മാപ്പിളകലകൾക്കായി ജീവിതം സമർപ്പിച്ചിരിക്കുകയാണ്. 25 വർഷമായി മേഖലയിൽ സജീവമാണ്. ഫോക്ലോർ അക്കാദമി പുരസ്കാരവും കേന്ദ്ര സർക്കാർ ഗുരുപദവിയും ലഭിച്ചിട്ടുണ്ട്. ആറര മണിക്കൂർ വൈകിയാണ് ദഫ് മത്സരം ആരംഭിച്ചത്. കാത്തിരിപ്പിെൻറ ആലസ്യം ദഫ് കലാകാരന്മാരുടെ ആവേശം ചോർത്തിയില്ല. ദഫിൽ വിസ്മയം തീർക്കുകയായിരുന്നു ഓരോ ടീമും. 26 ടീമുകളാണ് മത്സരിക്കാനുണ്ടായിരുന്നത്. ഇതിൽ ഏഴെണ്ണം അപ്പീലിലൂടെ എത്തിയവരായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story