Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 11:00 AM IST Updated On
date_range 5 Jan 2018 11:00 AM ISTചരിത്രമുഹൂര്‍ത്തങ്ങളുമായി നിയമസഭ ചിത്രപ്രദര്‍ശനം
text_fieldsbookmark_border
നീലേശ്വരം: സംസ്ഥാനത്തിെൻറ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിെൻറ അത്യപൂര്‍വ ചിത്രങ്ങളുടെ പ്രദര്‍ശനവുമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് സംഘടിപ്പിച്ച ഇ.എം.എസ് സ്മൃതി ചരിത്ര ചിത്രപ്രദര്‍ശനം കാണികളെ ആകർഷിക്കുന്നു. നിയമസഭ വജ്രജൂബിലി ആഘോഷങ്ങളുടെ ജില്ലതല പരിപാടികളോടനുബന്ധിച്ചാണ് നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രദർശനം ഒരുക്കിയത്. 60 വര്‍ഷത്തെ നിയമസഭയുടെ ചരിത്രമുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്ത നിയമസഭ ചരിത്രപ്രദര്‍ശനവും കാഴ്ചക്കാര്‍ക്ക് വേറിട്ട അനുഭവമാണ് പകര്‍ന്നുനല്‍കുന്നത്. ഇതുവരെയുള്ള മുഴുവന്‍ നിയമസഭകളിെലയും അംഗങ്ങളുടെ ചിത്രങ്ങൾ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, പട്ടം താണുപ്പിള്ള മുതല്‍ പിണറായി വിജയന്‍ വരെയുള്ള മുഖ്യമന്ത്രിമാരുടെ ചിത്രങ്ങൾ, ആദ്യ സ്പീക്കര്‍ ആർ. ശങ്കരനാരായണന്‍ മുതല്‍ ഇപ്പോഴത്തെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വരെയുള്ളവരുടെ ചിത്രങ്ങൾ, സംസ്ഥാനത്തെ ഗവര്‍ണറായിരുന്നവരുടെ ചിത്രങ്ങൾ, പഴയ നിയമസഭയുടെ അപൂര്‍വ ചിത്രങ്ങൾ, കേരളപ്പിറവിക്ക് മുമ്പുള്ള തെരഞ്ഞെടുപ്പുകള്‍ തുടങ്ങിയ അപൂര്‍വമായ കാഴ്ചകളും അറിവുകളുമാണ് നിയമസഭ മ്യൂസിയം വിഭാഗം ഒരുക്കിയ പ്രദര്‍ശനം കാഴ്ചക്കാര്‍ക്ക് നല്‍കുന്നത്. പ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം എം. രാജഗോപാലന്‍ എം.എൽ.എ നിര്‍വഹിച്ചു. നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, എം.എൽ.എമാരായ കെ. കുഞ്ഞിരാമൻ, എന്‍.എ. നെല്ലിക്കുന്ന്, മുന്‍ നിയമസഭാംഗങ്ങളുടെ ഫോറം ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രഫ. കെ.പി. ജയരാജൻ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജാനകി, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി. രമേശൻ, ജില്ല കലക്ടര്‍ കെ. ജീവന്‍ബാബു, ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവർ സംബന്ധിച്ചു. ഹ്രസ്വചിത്ര പ്രദര്‍ശനം 'നമ്മുടെ നിയമസഭ', 'വജ്ര കേരളം', മഞ്ചേശ്വരത്ത് ജനുവരി ഒന്നിന് സംഘടിപ്പിച്ച മേളയിൽ രചിക്കപ്പെട്ട ചിത്രങ്ങളുടെ പ്രദര്‍ശനം എന്നിവയും നടക്കുന്നുണ്ട്. പ്രദര്‍ശനം ഇന്ന് വൈകീട്ട് അഞ്ചിന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story