Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 11:00 AM IST Updated On
date_range 5 Jan 2018 11:00 AM ISTസതീഷ് ചന്ദ്രൻ ഒഴിയും; സി.പി.എം നേതൃസ്ഥാനത്തേക്ക് കരുനീക്കം
text_fieldsbookmark_border
കാസർകോട്: പാർട്ടി ചട്ടമനുസരിച്ച് മൂന്നുതവണ പൂർത്തിയാക്കിയ സി.പി.എം ജില്ല സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രൻ ഇനി തുടരില്ല. വാർത്തസമ്മേളനത്തിൽ അടുത്തതവണ താൻ സെക്രട്ടറിയാവില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പുതിയ സെക്രട്ടറി സ്ഥാനത്തേക്ക് മറ്റ് നേതാക്കളുടെ കരുനീക്കം തുടങ്ങി. കഴിഞ്ഞതവണ ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് ശ്രമിച്ച് പരാജയപ്പെട്ട എം.വി. ബാലകൃഷ്ണനിലാണ് ഒൗദ്യോഗിക നേതൃത്വം ആദ്യം കണ്ണെറിയുന്നത്. അദ്ദേഹം ഇപ്പോൾ ഖാദി ബോർഡ് വൈസ് ചെയർമാനാണ്. സതീഷ് ചന്ദ്രനെ പാർലമെൻറിലേക്ക് പരിഗണിക്കുമെന്ന് കരുതുന്നുണ്ട്. അതില്ലെങ്കിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കും. നിലവിൽ കെ. കുഞ്ഞിരാമൻ, കെ.പി. സതീഷ് ചന്ദ്രൻ, എം.വി. ബാലകൃഷ്ണൻ എന്നിവർ സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ്. ബാലകൃഷ്ണൻ മാസ്റ്ററല്ലാതെ മറ്റൊരാളെ ജില്ല സെക്രട്ടറിയാക്കിയാൽ ജില്ലയിൽനിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ എണ്ണം വർധിക്കും. അത് കണ്ണൂർ ജില്ല കമ്മിറ്റിയുടെ സംസ്ഥാന സമിതിയിലെ പ്രാതിനിധ്യത്തിൽ കുറവുവരുത്തും. കണ്ണൂർ ജില്ല കമ്മിറ്റിയാണ് എന്നും കാസർകോട് ജില്ല നേതാക്കളുടെ മുന്നോട്ടുള്ള പോക്കിന് തടസ്സമാകുന്നത് എന്ന പരാതി നേരത്തേയുള്ളതാണ്. സി.എച്ച്. കുഞ്ഞമ്പുവാണ് ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് സാധ്യതകൽപിക്കുന്ന സെക്രേട്ടറിയറ്റ് അംഗം. അദ്ദേഹം കെ.ടി.ഡി.സി അംഗമാണ്. പാർട്ടി ശക്തികേന്ദ്രങ്ങളിൽനിന്നുള്ളവരുടെ മനസ്സാണ് ജില്ല സെക്രട്ടറിയെ നിർണയിക്കുന്നത്. ജില്ലയുടെ തെക്കൻ മേഖലയിൽനിന്നാണ് സി.പി.എമ്മിന് സെക്രട്ടറിമാരായിട്ടുള്ളത്. പി. കരുണാകരൻ, എ.കെ. നാരായണൻ, കെ. കുഞ്ഞിരാമൻ എന്നിവർ ഇൗ മേഖലയിൽനിന്നുള്ളവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story