Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിമുക്തി മിഷൻ: ജില്ലതല...

വിമുക്തി മിഷൻ: ജില്ലതല കബഡിമത്സരം 12ന്

text_fields
bookmark_border
കണ്ണൂർ: സംസ്ഥാന ലഹരിവർജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ കായികവിനോദങ്ങളിലൂടെ ലഹരിക്കെതിരെ പ്രചാരണം സംഘടിപ്പിക്കുന്നതി​െൻറ ഭാഗമായി ദേശീയ യുവജനദിനമായ ജനുവരി 12ന് കണ്ണൂർ െപാലീസ് പരേഡ് ഗ്രൗണ്ടിൽ കബഡി മത്സരം നടത്തും. വിദ്യാഭ്യാസവകുപ്പ് നടത്തിയ കബഡി മത്സരത്തിൽ ഉപജില്ലതലത്തിൽ ഒന്നാം സ്ഥാനം നേടിയ 15 ടീമുകളാണ് അണ്ടർ 19 കാറ്റഗറി മത്സരത്തിൽ പങ്കെടുക്കുന്നത്. ലഹരിവസ്തുക്കൾക്കെതിരെയുള്ള ബോധവത്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതി​െൻറ ഭാഗമായി ജനുവരി 11ന് വൈകീട്ട് നാലിന് കണ്ണൂരിൽ വിളംബര ജാഥ നടത്തും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5000, 4000, 3000 കാഷ് അവാർഡും േട്രാഫിയും നൽകും. സംസ്ഥാനതല കബഡി മഝരം 17ന് മലപ്പുറത്ത് നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story