Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 11:00 AM IST Updated On
date_range 5 Jan 2018 11:00 AM ISTപ്രതിരോധചികിത്സ ബോധവത്കരണ പരമ്പര സമാപിച്ചു
text_fieldsbookmark_border
കണ്ണൂർ: വിവര പൊതുജനസമ്പർക്ക വകുപ്പും ആരോഗ്യവകുപ്പും ജില്ലയിലെ എൻ.എസ്.എസ് യൂനിറ്റുകളുമായി സഹകരിച്ച് സംഘടിപ്പിച്ച സുരക്ഷിതഭാവിക്ക് പ്രതിരോധചികിത്സ ബോധവത്കരണ ക്ലാസ് പരമ്പരയിൽ പങ്കെടുത്തത് ആയിരങ്ങൾ. പ്രതിരോധ ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ചും പോളിയോ, വസൂരി ഉൾപ്പെടെ വിവിധ രോഗങ്ങൾ സമൂഹത്തിൽനിന്ന് തുടച്ചുനീക്കുന്നതിൽ പ്രതിരോധ ചികിത്സ വഹിച്ച പങ്കിനെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പുകളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പാല ഗവ. ഹയർ സെക്കൻഡറി, പിണറായി എ.കെ.ജി മെമ്മോറിയൽ ഗവ. എച്ച്്.എസ്, മയ്യിൽ ഇ.എം.എൻ.എസ് ഗവ. ഹയർ സെക്കൻഡറി, പാലയാട് ഗവ. ഹയർ സെക്കൻഡറി, മമ്പറം ഹയർ സെക്കൻഡറി, കല്യാശ്ശേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി, പള്ളിക്കുന്ന് ഗവ. ഹയർ സെക്കൻഡറി, മാലൂർ ഗവ. ഹയർ സെക്കൻഡറി, വെള്ളൂർ ഗവ. ഹയർ സെക്കൻഡറി, തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കൻഡറി എന്നിവിടങ്ങളിലെ എൻ.എസ്.എസ് യൂനിറ്റുകളുടെ നേതൃത്വത്തിൽ പേരാവൂർ പെരുമ്പന്ന, പാലയാട് ഡയറ്റ്, മലപ്പട്ടം സെൻറർ, കതിരൂർ, തൊക്കിലങ്ങാടി, വളപട്ടണം, കണ്ണപുരം, ശിവപുരം, പയ്യന്നൂർ കന്നിയേരി, മൊറാഴ മേപ്പൂൽ എന്നിവിടങ്ങളിലാണ് ബോധവത്കരണ ക്ലാസ് നടന്നത്. പേരാവൂർ താലൂക്ക് ആശുപത്രി പീഡിയാട്രീഷ്യൻ ഡോ. സുരേഷ് ബാബു, മുഴപ്പിലങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ദിൽനാഥ്, ഇരിക്കൂർ സി.എച്ച്.സിയിലെ ഡോ. മനു, മുണ്ടേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. അഷ്റഫ്, കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ, ജൂനിയർ അഡ്മിനിസ്േട്രറ്റിവ് മെഡിക്കൽ ഓഫിസർ ഡോ. ബി. സന്തോഷ്, പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ ഡോ. സുനിത ഉണ്ണികൃഷ്ണമേനോൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story